malappuram local

മെട്രോ ശ്രീധരന്‍ രാജ്യം കണ്ട ഉജ്വല പ്രതിഭ: വി എം സുധീരന്‍

മലപ്പുറം: മെട്രോമാന്‍ ഡോ. ഇ ശ്രീധരനെ കണ്ടെത്തിയത് ഇന്ത്യന്‍ റെയില്‍വേയുടെ സൗഭാഗ്യമാണെന്നും അദ്ദേഹം നിര്‍മിച്ചത് നിസ്വാര്‍ഥവും സത്യസന്ധവും സമയബന്ധിതവുമായ പ്രവര്‍ത്തനങ്ങളാണെന്നും വിവിധ പദ്ധതികള്‍ എടുത്തുപറഞ്ഞ് വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. എ പ്ലസ് ജേതാക്കള്‍ക്കു പ്രിയദര്‍ശിനി കോളജ് നല്‍കിയ അവാര്‍ഡുകള്‍ ശ്രീധരന്‍ വിതരണം ചെയ്തു. രാജീവ്ഗാന്ധി സെന്ററിന്റെ ഉപഹാരം വി എം സുധീരന്‍ മെട്രോ ശ്രീധരന് സമ്മാനിച്ചു. സത്യം, ധര്‍മം, നീതി തുടങ്ങിയ മൂല്യങ്ങള്‍ അനുനിമിഷം അന്യംനിന്നു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ സ്വഭാവ മഹിമ ഒന്നു മാത്രം മതി ജീവിത വിജയത്തിനെന്ന് മെട്രോ ശ്രീധരന്‍ പറഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുമായി സംവദിക്കാന്‍ കിട്ടിയ ഈ അവസരം അങ്ങേയറ്റം സന്തോഷം നല്‍കുന്നതാണെന്നും മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. രാജീവ്ഗാന്ധി സെന്റര്‍ പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, ആര്യാടന്‍ മുഹമ്മദ് സംസാരിച്ചു.
ഐഎഎസ് ലഭിച്ച വിവേക് ജോണ്‍സന് മെട്രോ ശ്രീധരന്‍ ഉപഹാരം സമ്മാനിച്ചു.
പാവപ്പെട്ട കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം പി ഉബൈദുല്ല എംഎല്‍എ നിര്‍വഹിച്ചു. രാജീവ് ഗാന്ധി സെക്രട്ടറി പി സി വേലായുധന്‍കുട്ടി കെ എം ഗിരിജ, പി ടി ജോര്‍ജ് മുന്‍ പ്രസിഡന്റ് പ്രഫ. കെ അബൂബക്കര്‍, സമദ് മങ്കട, വീക്ഷണം മുഹമ്മദ്, സക്കീര്‍ പുല്ലാര, സി സുകുമാരന്‍ പെരുമ്പള്ളി സെയ്ത്, മധു മാറാക്കര സംസാരിച്ചു.
Next Story

RELATED STORIES

Share it