മെട്രോ നിര്‍മാണം: ലാഹോറിലെ പൗരാണിക ജൈന ക്ഷേത്രംതകര്‍ത്തു

ഇസ്‌ലാമാബാദ്: മെട്രോ നിര്‍മാണത്തിനായി ലാഹോറിലെ പൗരാണിക ജൈന ക്ഷേത്രം പ്രവിശ്യ സര്‍ക്കാര്‍ ഇടിച്ചുനിരത്തി. പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് മിയന്‍ മെഹമൂദ് ഉര്‍ റഷീദ് സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ചരിത്ര പ്രാധാന്യമുള്ള ജൈന ക്ഷേത്രം നാമാവശേഷമാക്കിയ സര്‍ക്കാര്‍ നടപടിയെ അദ്ദേഹം അപലപിച്ചു.
പൗരാണിക സ്മാരകം സംരക്ഷിക്കാന്‍ നടപടിയെടുക്കാത്തത് സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. പഞ്ചാബ് സര്‍ക്കാരാണ് മെട്രോ നിര്‍മാണത്തിനായി സ്മാരകം ഇടിച്ചു നിരത്തിയത്. ഓറഞ്ച് ലൈന്‍ മെട്രോ ട്രെയിന്‍ പ്രൊജക്ടിന് വേണ്ടിയാണ് ക്ഷേത്രമടക്കം നിരവധി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയത്. പദ്ധതിക്കു വേണ്ടി പ്രദേശത്ത് തുരങ്കം നിര്‍മിച്ചു ക്ഷേത്രം സംരക്ഷിക്കാമെന്നു പ്രതിപക്ഷം നിര്‍ദേശിച്ചിട്ടും പരിഗണിക്കാതെയാണ് ഭരണപക്ഷം നശീകരണ പ്രവര്‍ത്തനവുമായി മുന്നോട്ട് നീങ്ങിയത്.
Next Story

RELATED STORIES

Share it