Flash News

മെട്രോ ഉദ്ഘാടനത്തില്‍ നിന്ന് മോദിയെ 'നൈസായി' ഒഴിവാക്കിയെന്ന് ആരോപണം

മെട്രോ ഉദ്ഘാടനത്തില്‍ നിന്ന് മോദിയെ നൈസായി ഒഴിവാക്കിയെന്ന് ആരോപണം
X


കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനം വിവാദത്തില്‍. ഉദ്ഘാടനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച തിയ്യതിയാണ് വാവാദത്തിനിടയാക്കിയത്. മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മന:പൂര്‍വ്വം ഒഴിവാക്കാനാണെന്നാണ് ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രിയുടെ കൂടി അനുവാദമില്ലാതെ തിയ്യതി തീരുമാനിച്ചത് ശരിയായില്ല. ഈ മാസം 29 മുതല്‍ ജൂണ്‍ 3 വരെ പ്രധാനമന്ത്രി വിദേശയാത്രയിലായിരിക്കും. ഈ സമയം തന്നെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം തീരുമാനിച്ചത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.
ഈ മാസം 30ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി വന്നില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it