thrissur local

മെട്രോ ആശുപത്രിയില്‍ ഏഴുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി

തൃശൂര്‍: മെട്രോ ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂര്‍ണമായി തകരാറിലായതിനെ തുടര്‍ന്ന് ഏഴ് പേര്‍ ലിഫ്റ്റില്‍ കുടിങ്ങി. ആശുപത്രിയില്‍ നേരിയ സംഘര്‍ഷം. ലിഫ്റ്റില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. മാടക്കത്തറ സബ് സ്‌റ്റേഷനിലെ തകരാറിനെ തുടര്‍ന്നാണ് ജില്ലയിലെ വിവിധയിടങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായത്. അതേ സമയം ജനറേറ്റര്‍ പ്രവര്‍ത്തിക്കാതിരുന്നതു മൂലം ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. ഇന്‍ക്യൂബേറ്ററില്‍ കിടക്കുന്ന 4 കുട്ടികളും 3 ഗര്‍ഭിണികളടക്കം 60ഓളം രോഗികള്‍ ആശുപത്രിയിലുണ്ടായിരുന്നു. വൈദ്യുതിബന്ധം നിലച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രശ്‌നപരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ ബഹളം വെച്ചെങ്കിലും ആശുപത്രി അധികൃതര്‍ ആരും സ്ഥലത്ത് എത്തിയില്ല. പകരം ജനറേറ്റര്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറത്ത് നിന്ന് ജനറേറ്റര്‍ എത്തിച്ച് പ്രവര്‍ത്തന സജ്ജമാക്കിയത്. ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രകോപിതരാവുകയായിരുന്നു. ജനങ്ങള്‍ പോലിസിനെതിരെ തിരിഞ്ഞെങ്കിലും സംയമനം പാലിച്ചതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. ലിഫ്റ്റില്‍ കുടുങ്ങിയ 7 പേരെ ഫയര്‍ഫോഴ്‌സെത്തി വാതില്‍ കുത്തിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്.
Next Story

RELATED STORIES

Share it