Flash News

മെട്രോയില്‍ നിന്ന് കുമ്മനത്തെ മുഖ്യമന്ത്രി 'ഇറക്കിവിട്ടോ'?

മെട്രോയില്‍ നിന്ന് കുമ്മനത്തെ മുഖ്യമന്ത്രി ഇറക്കിവിട്ടോ?
X


കൊച്ചി: പ്രോട്ടോകോള്‍ ലംഘിച്ച് പ്രധാനമന്ത്രിക്കൊപ്പം കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത കുമ്മനം രാജശേഖരനെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലിട്ട ചിത്രത്തില്‍ നിന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തെ വെട്ടിമാറ്റിയത്. മെട്രോ യാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവര്‍ക്കൊപ്പം കുമ്മനം രാജശേഖരനും ഉണ്ടായിരുന്നു. ഗവര്‍ണറുടെ സമീപത്തായിരുന്നു കുമ്മനത്തിന്റെ ഇരിപ്പിടം.എന്നാല്‍ കുമ്മനത്തെ ഒഴിവാക്കിയാണ് മുഖ്യമന്ത്രി ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പോലും അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഭരണഘടനാപരമായി ഔദ്യോഗിക പദവികളൊന്നും വഹിക്കാത്ത കുമ്മനം രാജശേഖരനെ പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യാന്‍ അനുവദിച്ചതിനെതിരെ വിമര്‍ശനമുയരുന്നുണ്ട്.
'ക്ഷണിക്കാതെ ട്രെയിനില്‍ കയറിക്കൂടിയ' കുമ്മനത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ  ഫെയ്‌സ്ബുക്ക് പോസ്റ്റ് വരുന്നത്. 'വലിഞ്ഞുകയറിവന്ന' കുമ്മനത്തെ മുഖ്യമന്ത്രി മെട്രോയില്‍ നിന്ന് ഇറക്കിവിട്ടു എന്ന തരത്തിലാണ് ഇതിനോട് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.



Next Story

RELATED STORIES

Share it