മെക്‌സിക്കോ: മരണം 24 ആയി

മെക്‌സിക്കോസിറ്റി: മെക്‌സിക്കോയിലെ എണ്ണസംസ്‌കരണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. വെരാക്രൂസ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോകെമിക്കല്‍ ഫാക്ടറിയിലാണു സ്‌ഫോടനം നടന്നത്. ഫാക്ടറിയിലെ എട്ടു തൊഴിലാളികളെ കാണാതായിട്ടുണ്ട്. 100ലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 19 പേരുടെ നില ഗുരുതരമാണെന്ന് ഫാക്ടറി അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it