മെക്‌സിക്കോ: എല്‍ ചാപോയെ യുഎസിന് കൈമാറാന്‍ നടപടി തുടങ്ങി

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവ് ജോക്വിന്‍ 'എല്‍ ചാപോ' ഗുസ്മാനെ യുഎസിനു കൈമാറുന്നതിനുള്ള നടപടികള്‍ക്ക് മെക്‌സിക്കോ തുടക്കം കുറിച്ചു. എല്‍ ചാപോയെ പാര്‍പ്പിച്ച അള്‍ട്ടിപ്ലാനോ ജയിലിലെത്തിയ ഇന്റര്‍ പോളിന്റെ മെക്‌സിക്കന്‍ ഏജന്റ് ജയില്‍ അധികൃതരുമായി ചര്‍ച്ച നടത്തിയെന്നു മെക്‌സിക്കന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫിസ് അറിയിച്ചു.
മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് എല്‍ ചാപോയ്‌ക്കെതിരേ യുഎസില്‍ രണ്ട് അറസ്റ്റ് വാറന്റുകള്‍ നിലനില്‍ക്കുന്നുണ്ട്. അതീവ സുരക്ഷയുള്ള അള്‍ട്ടിപ്ലാനോ ജയിലില്‍നിന്നു ജൂലൈയില്‍ രക്ഷപ്പെട്ട ഗുസ്മാന്‍(58) വെള്ളിയാഴ്ചയാണ് വീണ്ടും പിടിയിലായത്.
അതേസമയം, ജയില്‍ ഭേദനത്തിനു പിന്നാലെ എല്‍ ചാപോയുമായി അഭിമുഖം നടത്തിയ ഹോളിവുഡ് നടന്‍ ഷാന്‍ പെന്നിനെ ചോദ്യം ചെയ്യണമോയെന്ന കാര്യം മെക്‌സിക്കോ പരിഗണിച്ചു വരുകയാണ്. പെന്നുമായി നടത്തിയ കൂടിക്കാഴ്ചയാണ് അറസ്റ്റിലേക്ക് നയിച്ചതെന്നു പേരു വെളിപ്പെടുത്താത്ത മെക്‌സിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. 2014ലെ യുഎസ് അഭ്യര്‍ഥനമാനിച്ചാണ് കൈമാറ്റ പ്രക്രിയയ്ക്കു മെക്‌സിക്കോ തുടക്കം കുറിച്ചത്.
Next Story

RELATED STORIES

Share it