മെക്‌സിക്കോയില്‍ 13 പേര്‍ കൊല്ലപ്പെട്ടനിലയില്‍

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ വടക്കന്‍ സംസ്ഥാനമായ സിനലോയില്‍ 13 പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മയക്കുമരുന്നു വ്യാപാരത്തിനും നിര്‍മാണത്തിനും മെക്‌സിക്കോയില്‍ കുപ്രസിദ്ധമായ ഇടമാണ് സിനലോ. അതുകൊണ്ടുതന്നെ ഇത്തരം മാഫിയാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാവാം ഇത്രയും പേര്‍ വെടിയേറ്റു മരിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. ഒമ്പതു പുരുഷന്‍മാരെയും നാലു സ്ത്രീകളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it