മെക്‌സിക്കന്‍ ഹാസ്യനടന്‍ റൂബെന്‍ അഗ്വിറെ അന്തരിച്ചു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ ഹാസ്യനടന്‍ റൂബെന്‍ അഗ്വിറെ (82) അന്തരിച്ചു. ലാറ്റിനമേരിക്കയിലുടനീളം കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെട്ട കുട്ടികളുടെ ടിവി പരമ്പരയായ 'അഗ്വിറെ എല്‍ ചാവോ ദെല്‍ ഓച്ചോ'യിലൂടെയാണ് ജനശ്രദ്ധ നേടിയത്. പരമ്പരയില്‍ പ്രഫസര്‍ ജിറാഫേല്‍സിന്റെ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. പ്രേക്ഷകരുടെ ആവശ്യപ്രകാരം വര്‍ഷങ്ങളോളം പരമ്പര പുനസംപ്രേഷണം ചെയ്യപ്പെട്ടിട്ടുണ്ട്. പോര്‍ച്ചുഗീസ് ഭാഷയിലേക്കും പരമ്പര വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പ്യുര്‍ട്ടോ വല്ലാര്‍ത്തയിലെ വീട്ടിലായിരുന്നു അന്ത്യം.
Next Story

RELATED STORIES

Share it