മൃതദേഹത്തിനൊപ്പം സെല്‍ഫി: നഴ്‌സുമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഹൈദരാബാദ്: കഴിഞ്ഞദിവസം റോഡപകടത്തില്‍ മരിച്ച നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഹരികൃഷ്ണ നന്ദമൂരിയുടെ മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത നാലു നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. മൃതദേഹത്തോട് അനാദരവു കാട്ടിയതിനെ തുടര്‍ന്നു പോലിസ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു. നഴ്‌സ് അടക്കമുള്ള ജീവനക്കാരാണു മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്തത്. മൃതദേഹത്തോടൊപ്പം നഴ്‌സുമാര്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രം വാട്‌സ് ആപ്പിലൂടെ പുറത്തുവന്നതോടെയാണു സംഭവം വിവാദമായത്. തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ജീവനക്കാര്‍ക്കു വേണ്ടി മാപ്പു ചോദിക്കുന്നതായും അധികൃതര്‍ പറഞ്ഞു. അസം തല്ലിക്കൊല: 48 പേര്‍ക്കെതിരേ കുറ്റപത്രംഗുവാഹത്തി: ജൂണ്‍ മാസത്തില്‍ അസമിലെ കര്‍ബി ആങ്‌ലോങ് ജില്ലയില്‍ ആള്‍ക്കൂട്ടം രണ്ടു യുവാക്കളെ മര്‍ദിച്ചു കൊന്ന കേസില്‍ അസം പോലിസ് 48 പേര്‍ക്കെതിരേയുള്ള കുറ്റപത്രം സമര്‍പ്പിച്ചു. 90 ദിവസത്തിനകം തന്നെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞത് അസം പോലിസിന്റെ വലിയ നേട്ടമാണെന്നു ഡിജിപി കലാധര്‍ സൈക്യ പറഞ്ഞു. വിനോദയാത്രയുടെ ഭാഗമായി കാങ്തിലാന്‍ഗസോ വെള്ളച്ചാട്ടം സന്ദര്‍ശിച്ച് തിരിച്ചുവരുന്ന വഴി നീലോപല്‍ദാസ്, അഭിജിത് നാഥ് എന്നിവരെയാണ് കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നവരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കശ്മീരില്‍ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടുശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്തിപോറാ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സായുധര്‍ കൊല്ലപ്പെട്ടു. ആയുധങ്ങളും മറ്റു വെടിക്കോപ്പുകളും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നു പിടിച്ചെടുത്തിട്ടുണ്ടെന്ന് ശ്രീനഗറിലെ പ്രതിരോധകാര്യ വക്താവ് കേണല്‍ രാജേഷ് കലിയ അറിയിച്ചു.

Next Story

RELATED STORIES

Share it