thiruvananthapuram local

മൃതദേഹങ്ങള്‍ ഒരുനോക്കു കാണാന്‍ വന്‍ ജനാവലി

ആറ്റിങ്ങല്‍: ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പുകയിലത്തോപ്പ് തോട്ടയ്ക്കാട് ഗവ. ഐടിഐയില്‍ എത്തിച്ചത്. വിലാപയാത്രയോടെ എത്തിച്ച മൃതദേഹങ്ങളെ ഒരുനോക്കു കാണാന്‍ വന്‍ ജനാവലിയാണ് പരിസരത്തു തടിച്ചുകൂടിയത്.
ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന സഹപാഠികളുടെ ആകസ്മികമായ ദുരന്തം താങ്ങാനാവാതെ വിദ്യാര്‍ഥികളും പ്രിയ വിദ്യാര്‍ഥികളുടെ വിയോഗം താങ്ങാനാവാതെ അധ്യാപകരും വിതുമ്പുകയായിരുന്നു. രണ്ട് ബാച്ചുകളിലായി ആകെയുണ്ടായിരുന്ന 42 വിദ്യാര്‍ഥികളില്‍ രണ്ടുപേരാണ് ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ചത്. മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ ഉയര്‍ന്ന നിലവിളി ഏവരുടെയും കരളലിയിക്കുന്നതായിരുന്നു.
Next Story

RELATED STORIES

Share it