kozhikode local

മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി സംഘര്‍ഷം

താമരശ്ശേരി: വൃദ്ധയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ശ്മശാനം ഉള്‍ക്കൊള്ളുന്ന ഭൂമിയുടെ അവകാശത്തെ ചൊല്ലി കുടുംബക്കാര്‍ തമ്മിലുള്ള തര്‍ക്കാണ് അടിപിടിയില്‍ കലാശിച്ചത്. പോലിസ് ലാത്തിവീശിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്‌കാരം മറ്റൊരു സ്ഥലത്തേക്കുമാറ്റി. പരപ്പന്‍പൊയില്‍ കരിമ്പുതൊടുകയില്‍ പരേതനായ പരേതനായ രാമുവിന്റെ ഭാര്യ മാണിക്യ(90)ത്തിന്റെ ശവ സംസ്‌കാരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചത്. കുടുംബസ്വത്തായ മൂന്നേമുക്കാല്‍ സെന്റ് ശ്മശാന ഭൂമിയെ ചൊല്ലിയായിരുന്നു തര്‍ക്കം. കുടുംബ സ്വത്ത് വില്‍പന നടത്തിയപ്പോള്‍ ശ്മശാന ഭൂമിയായ മൂന്നേമുക്കാല്‍ സെന്റ് ഒഴികെയായിരുന്നു വില്‍പന . ഇതേ കുടുംബത്തില്‍പെട്ട കൈപ്പാക്കില്‍ പെരച്ചന്‍കുട്ടിയുടെ ഭാര്യ കല്യാണിയുടെ പേരിലുള്ള ഭൂമിയോട് ചേര്‍ന്നാണ് ശ്മശാന ഭൂമി നിലവിലുള്ളത്. എന്നാല്‍ രേഖകള്‍ പ്രകാരം 29 സെന്റ് സ്ഥലം ഉണ്ടെന്നും ശ്മശാന ഭൂമി ഉള്‍പ്പെടെ 26 സെന്റ് മാത്രമേ നിലിവിലുള്ളൂ എന്നുമാണ് കല്യാണിയുടെ മക്കളുടെ വാദം. വര്‍ഷങ്ങളായുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാമുവിന്റെ മക്കള്‍ ശ്മശാന ഭൂമി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഭൂമി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ശ്മശാന ഭൂമി വേര്‍തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ വീണ്ടും കോടതിയെ സമീപിച്ചു. ഇതിനിടയിലാണ് വെള്ളിയാഴ്ച ഉച്ചയോടെ മാണിക്യം മരണത്തിന് കീഴടങ്ങിയത്. രാവിലെ വിവാദ ഭൂമിയില്‍ സംസ്‌കാരം നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ എതിര്‍പ്പുമായി മറു വിഭാഗം രംഗത്തെത്തി. വിവരം അറിഞ്ഞ് താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖും സിഐ ടി എ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ പരാചയപ്പെട്ടതോടെ മാണിക്യത്തിന്റെ മക്കളുടെ നേതൃത്വത്തില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് തയ്യാറെടുക്കുകയും കല്യാണിയുടെ മക്കളുടെ നേതൃത്വത്തില്‍ തടയുകയുമായിരുന്നു. ഇതോടെ ഇരുവിഭാഗവും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മാണിക്യത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്.
Next Story

RELATED STORIES

Share it