Kollam Local

മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനുള്ള ശ്രമം മുടങ്ങി



കടയ്ക്കല്‍: രണ്ട് കൊല്ലം മുമ്പ്  ആളിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനുള്ള അധികൃതരുടെ ശ്രമം സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി. ഇതിനായി ആര്‍ഡിഒ യുടെ നേതൃത്വത്തില്‍ പോലിസ് സംഘം എത്തിയെങ്കിലും പരിശോധന നടത്താനാവാതെ മടങ്ങുകയായിരുന്നു.തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പട്ടികജാതി കേളനി ബ്ലോക്ക് നമ്പര്‍ 10ല്‍ അശോകന്‍(40) ആണ് മരിച്ചത്. കടയ്ക്കല്‍ എറ്റിന്‍കടവ് അര്‍ത്തിങ്ങലില്‍ ജോലിക്കെത്തിയ ഇയാള്‍ കുരുമുളക് പറിക്കുന്നതിനിടെ 2015 ജനുവരി 26ന് ഏണിയില്‍ നിന്നും താഴെ വീഴുകയായിരുന്നു. സരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫെബ്രുവരി  11 ന് മരിച്ചു. തുടര്‍ന്ന് മൃതദേഹം അരുവിക്കരയില്‍ കൊണ്ടുപോയി സംസ്‌കരിക്കുകയായിരുന്നു. അശോകന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അടുത്തിടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തിങ്കളാഴ്ച മുതദേഹം പുറത്തെടുക്കുന്നതിനായി ആര്‍ഡിഒ, പുനലൂര്‍ എഎസ്പി, കടയ്ക്കല്‍ സിഐ, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അരുവിക്കരയിലെത്തി. എന്നാല്‍ ഇവിടെ തിരുവനന്തപുരം ആഡിഒ പരിധിയിലുള്ള പ്രദേശമായതിനാല്‍ തുടര്‍ നടപടികളെടുക്കാനാവാതെ സംഘം മടങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it