Flash News

മൃതദേഹം തടഞ്ഞുവച്ച സംഭവം : അന്വേഷണത്തിന് ഉത്തരവ്‌



കൊച്ചി: ഒമ്പതു ലക്ഷം രൂപയുടെ ആശുപത്രി ബില്ല് അടച്ചില്ലെന്ന പേരില്‍ കൊച്ചി നഗരത്തിലെ സ്വകാര്യാശുപത്രി ദലിത് സ്ത്രീയുടെ മൃതദേഹം 24 മണിക്കൂറിലധികം സമയം തടഞ്ഞുവച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പോലിസ് മേധാവിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസിന്റെ ഇടപെടലിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടുനല്‍കിയിരുന്നു. മൃതദേഹം എന്തിന്റെ പേരില്‍ തടഞ്ഞുവച്ചാലും അതു മൃതദേഹത്തോടുള്ള അനാദരവാണെന്നു കമ്മീഷന്‍ നിരീക്ഷിച്ചു.ആശുപത്രി അധികൃതര്‍ക്കും വിശദീകരണം ഫയല്‍ ചെയ്യാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കാക്കനാട് കലക്ടറേറ്റില്‍ ജൂലൈയില്‍ നടക്കുന്ന ക്യാംപ് കോടതിയില്‍ കേസ് പരിഗണിക്കും. അനില്‍കുമാര്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണു നടപടി. അനില്‍കുമാറിന്റെ സഹോദരി രാജമ്മ ചൊവ്വാഴ്ചയാണു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെ മരിച്ചത്. ചികില്‍സാ ചെലവ് ഒമ്പതു ലക്ഷം രൂപയായി. ഇത്രയധികം തുക ഒരുമിച്ച് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ സമയം ചോദിച്ചു. എന്നാല്‍ ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് പോലിസിനെ സമീപിച്ചിട്ടും മൃതദേഹം വിട്ടു നല്‍കാന്‍ നടപടിയെടുത്തില്ലെന്നു പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it