മൃതദേഹം ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ച യുവാവിനെ ഡിഎന്‍എ ടെസ്റ്റില്‍ തിരിച്ചറിഞ്ഞു. പൂതക്കുളം ഇടയാടി വടക്കേവിള വീട്ടില്‍ ചന്ദ്രശേഖരന്‍നായരുടെയും ഉഷാകുമാരിയുടെയും മകന്‍ ചുമാര്‍(കണ്ണന്‍-19) ആണു മരിച്ചത്.
തടിമില്ലില്‍ ക്രെയിന്‍ ഓപറേറ്ററായി ജോലിക്കു കയറിയിട്ട് രണ്ടാഴ്ചയേ ആയിരുന്നുള്ളൂ. സുഹൃത്തുക്കള്‍ക്കൊപ്പം കമ്പം കാണാന്‍ പോയതായിരുന്നു ഇദ്ദേഹം. മാതാവ് കശുവണ്ടി തൊഴിലാളിയും പിതാവ് കര്‍ഷക തൊഴിലാളിയുമാണ്. സഹോദരന്‍: ഉമേഷ്.
Next Story

RELATED STORIES

Share it