മൃണാളിനിയുടെ മരണത്തില്‍ അനുശോചനമില്ല; മോദിക്കെതിരേ മല്ലിക സാരാഭായ്

അഹ്മദാബാദ്: മൃണാളിനി സാരാഭായിയുടെ മരണത്തി ല്‍ അനുശോചിക്കാത്ത പ്രധാനമന്ത്രി മോദിയുടെ നടപടി അപലപനീയമാണെന്ന് അവരുടെ മകളും പ്രശസ്ത നര്‍ത്തകിയുമായ മല്ലിക സാരാഭായ്. പ്രധാനമന്ത്രിയുടെ വിദ്വേഷ മനോഭാവത്തെയാണ് ഇതു കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തക കൂടിയായ മല്ലികാ സാരാഭായ് 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബിജെപി നേതാവായ എല്‍ കെ അഡ്വാനിക്കെതിരേ അഹ്മദാബാദില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ചു പരാജയപ്പെട്ടിരുന്നു.
പ്രധാനമന്ത്രി തന്റെ രാഷ്ട്രീയത്തെയും പ്രധാനമന്ത്രിയുടെ രാഷ്ട്രീയത്തെ താനും വെറുക്കുന്നുണ്ടാവാം. പക്ഷേ, രാജ്യത്തിന്റെ സംസ്‌കാരം ആറു പതിറ്റാണ്ടിലേറെയായി ലോകത്തിന്റെ നിറുകയിലെത്തിക്കാ ന്‍ ശ്രമിച്ച മൃണാളിനി സാരാഭായിയുമായി അതിനു ബന്ധമില്ല- മല്ലിക പറഞ്ഞു.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകയായിരുന്നു മല്ലിക സാരാഭായ്. 2002ലെ ഗുജറാത്ത് കലാപത്തിനെതിരേ അവര്‍ ശക്തമായി പ്രതികരിച്ചിരുന്നു. അനധികൃതമായി അമേരിക്കയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നു എന്നാരോപിച്ച് ഗുജറാ ത്ത് പോലിസ് മല്ലികയ്‌ക്കെതിരേ കേസെടുത്തിരുന്നു. എന്നാല്‍ കോടതി അവരെ കുറ്റവിമുക്തയാക്കി.
Next Story

RELATED STORIES

Share it