kasaragod local

മൃഗാശുപത്രിയില്‍ ഡോക്ടറില്ല: ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി; മൃഗസംരക്ഷണ വകുപ്പ് കൈമലര്‍ത്തുന്നു

കുമ്പള: രോഗം ബാധിച്ച് ആടുകള്‍ ഓരോന്നായി ചത്തൊടുങ്ങുമ്പോഴും കണ്ടഭാവം നടിക്കാത്ത മൃഗസംരക്ഷണവകുപ്പ്. ആരിക്കാടി ബന്നംകുളം കക്കാഹൗസില്‍ മൊയ്തീന്റെ പതിനഞ്ചോളം ആടുകളാണ് കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ രോഗം ബാധിച്ചു ചത്തൊടുങ്ങിയത്.
ചികില്‍സക്കായി കുമ്പളയിലെ മൃഗാശുപത്രിയില്‍ ചെന്നപ്പോള്‍ ഡോക്ടറില്ലെന്നു പറഞ്ഞ് മരുന്നോ ചികില്‍സയോ നിര്‍ദേശിക്കാതെ തന്നെ മടക്കി അയയ്ക്കുകയായിരുന്നുവെന്ന് മൊയ്തീന്‍ പരാതിപ്പെട്ടു.
മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ ഓഫിസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. 60 ആടുകളാണ് മൊയ്തീന്റെ ഫാമിലുള്ളത്. ബാക്കിയുള്ളതില്‍ ഭൂരിഭാഗവും ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച നിലയിലാണ്. മൊയ്തീന്റെ മാത്രമല്ല സമീപ പ്രദേശത്തെ പലരുടേയും ആടുകള്‍ക്ക് ഇത്തരം അസുഖം വന്ന് തുടങ്ങിയിട്ടുണ്ട്.
ആടുവളര്‍ത്തലില്‍ ഇതിനകം തന്നെ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച മൊയ്തീന്‍ ഇനിയെന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്.
Next Story

RELATED STORIES

Share it