മൃഗസംരക്ഷണ നിയമം: ഉറപ്പാക്കാന്‍ കേന്ദ്ര സമിതി

ന്യൂഡല്‍ഹി: രാജ്യത്ത് മൃഗസംരക്ഷണ നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം മൃഗസംരക്ഷണ ബോര്‍ഡ് പുതിയ സമിതിക്ക് രൂപം നല്‍കി. ഈ സമിതിയെ സഹായിക്കാന്‍ സംസ്ഥാന, ജില്ലാതലത്തില്‍ സമാന രീതിയിലുള്ള സമിതികള്‍ രൂപീകരിക്കാന്‍ ദേശീയ മൃഗസംരക്ഷണ സമിതി അധ്യക്ഷന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്.
കേന്ദ്ര സമിതിയംഗങ്ങള്‍ സംസ്ഥാന-ജില്ലാ തലങ്ങളില്‍ പരിശോധനയ്ക്കു വരുമ്പോള്‍ ഗതാഗത വകുപ്പിലെ ജോയിന്റ് ഡയറക്ടറുടെ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്‍, പോലിസ് അസി. കമ്മീഷണറുടെ താഴെയല്ലാത്ത ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍, അഡീഷനല്‍ ജില്ലാ കലക്ടറുടെ താഴെയല്ലാത്ത റവന്യൂ ഉദ്യോഗസ്ഥന്‍, മൃഗസംരക്ഷണ വകുപ്പിലെ ജോയിന്റ് ഡയറക്ടറുടെ താഴെയല്ലാത്ത ഉദ്യോഗസ്ഥന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം എന്നിവര്‍ ഉണ്ടായിരിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it