Second edit

മൃഗശാലകള്‍

മൃഗശാലകള്‍ ഏതുനാട്ടിലും ഏതുകാലത്തും ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന സന്ദര്‍ശനകേന്ദ്രങ്ങളാണ്. മൃഗങ്ങളില്‍ ആളുകള്‍ക്കു താല്‍പര്യമുണ്ട് എന്നതു തന്നെ അതിനു കാരണം. മറ്റൊരു കാരണം ജീവനുള്ള മൃഗങ്ങളെ നിരീക്ഷിക്കുന്നതിലൂടെ അവയെ കുറിച്ചു പലതും പഠിക്കാന്‍ കഴിയും എന്നുള്ളതും.
മനുഷ്യര്‍ എപ്പോഴാണു മൃഗശാലകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത് എന്നതിനു കൃത്യമായ കണക്കില്ല. എന്നാല്‍ ക്രിസ്തുവിന് 1150 കൊല്ലങ്ങള്‍ക്കു മുമ്പ് ഒരു ചൈനീസ് ചക്രവര്‍ത്തി മൃഗശാല സ്ഥാപിച്ചിരുന്നുവത്രേ. മാനുകളും പക്ഷികളും മല്‍സ്യങ്ങളുമൊക്കെ സ്ഥലംപിടിച്ച ഈ മൃഗശാല ജനങ്ങള്‍ക്കു കാണാന്‍ വേണ്ടിയുള്ളതായിരുന്നില്ല, ചക്രവര്‍ത്തിക്കും പരിവാരങ്ങള്‍ക്കും കണ്ടു രസിക്കാനുള്ളതായിരുന്നു. വലിയ പണച്ചെലവുള്ള കാര്യമാകയാല്‍ പഴയകാലത്ത് രാജാക്കന്മാര്‍ക്കും പ്രഭുക്കന്‍മാര്‍ക്കും മറ്റും മാത്രമേ മൃഗശാലയ്ക്കു വേണ്ടി പണം മുടക്കാന്‍ ശേഷിയുണ്ടായിരുന്നുള്ളൂതാനും.
പൊതുജനങ്ങള്‍ക്കു വേണ്ടിയുള്ള ലോകത്തിലെ ആദ്യത്തെ മൃഗശാല ആരംഭിച്ചതു 1793ല്‍ പാരിസിലാണ്. ലോകപ്രശസ്തമായ ഷാര്‍ദാന്‍ ദെപ്ലാന്ത്. 1829ല്‍ ലണ്ടനിലെ റീജന്റ്‌സ് പാര്‍ക്കില്‍ രണ്ടാമത്തെ മൃഗശാല തുറന്നു. 1844ലാണ് ബെര്‍ലിനിലെ സുവോളജിക്കല്‍ ഗാര്‍ഡന്‍ ആരംഭിച്ചത്. ഇന്നും ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഇതാണെന്നാണു പറയപ്പെടുന്നത്. ആദ്യമൊന്നും സിംഹം, കടുവ തുടങ്ങിയ വന്യമൃഗങ്ങള്‍ മൃഗശാലകളില്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴാവട്ടെ, മൃഗസംരക്ഷണ നിയമങ്ങള്‍ ലോകത്തുടനീളം കര്‍ക്കശമാക്കിയിട്ടുള്ളതിനാല്‍ പല വന്യമൃഗങ്ങളും മൃഗശാലകളില്‍ ഇല്ല താനും.
Next Story

RELATED STORIES

Share it