മൃഗക്കടത്ത്: തായ് പോലിസ് 22 പേര്‍ക്കെതിരേ കേസെടുത്തു

ബാങ്കോക്: തായ്‌ലന്‍ഡിലെ കടുവാക്ഷേത്രത്തിന്റെ മറവില്‍ അനധികൃതമായി വന്യമൃഗങ്ങളെ കടത്തിയതിന് പോലിസ് 22 പേര്‍ക്കെതിരേ കേസെടുത്തു. ഇതില്‍ മൂന്നു ബുദ്ധസന്ന്യാസികളും ഉള്‍പ്പെടും. 17 പേര്‍ ക്ഷേത്രം ഭാരവാഹികളാണ്. കഴിഞ്ഞദിവസം കാഞ്ചനാബുരി ക്ഷേത്രത്തിലെ ഫ്രീസറില്‍ നിന്ന് 40 ഓളം കടുവക്കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതിനു പിന്നാലെയാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. രണ്ടു പതിറ്റാണ്ടുകളിലധികമായി രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി പ്രവര്‍ത്തിച്ചുവരുന്ന ഇവിടെ വ്യാപകമായി മൃഗക്കടത്ത് നടക്കുന്നുണ്ടെന്ന് വന്യജീവിവിഭാഗം ആരോപിക്കുന്നു. പ്രസവസമയത്ത് വേണ്ടത്ര സുരക്ഷയില്ലാത്തതിനാലാണ് ഇത്രയധികം കടുവക്കുഞ്ഞുങ്ങള്‍ കൊല്ലപ്പെടാനിടയായതെന്നാണ് അധികൃതരുടെ നിഗമനം.
Next Story

RELATED STORIES

Share it