മൂസയുടെ മൃതദേഹം സംസ്‌കരിച്ചത് ഡബ്ലൂഎച്ച്ഒ നിബന്ധന പ്രകാരം

കോഴിക്കോട്: നിപാ വൈറസ് ബാധിച്ചു മരിച്ച മൂസയുടെ മൃതദേഹം ലോകാരോഗ്യ സം ഘടനയുടെ നിബന്ധന പ്ര കാരം അതീവ സുരക്ഷയി ല്‍ സംസ്‌കരിച്ചു. വളരെ അടുത്ത ബന്ധുക്കള്‍ക്കു മാത്രമാണു സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്. മൃതദേഹം വൃത്തിയാക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള ആളുകള്‍ക്ക് അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.  മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ മൂന്ന് മീറ്റര്‍ അകലത്തില്‍ നിന്ന് നിര്‍വഹിക്കാനാണ് അനുമതി നല്‍കിയത്. മൃതദേഹം കൈകാര്യം ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസറുടെയും കോഴിക്കോട് തഹ്‌സില്‍ദാരുടെയും മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍ നടന്നത്.
മൃതദേഹം അടക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ കെ ജെ റീന മൂസയുടെ കുടുംബവുമായും ബന്ധുക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മൃതദേഹം ദഹിപ്പിക്കാന്‍ കുടുംബം അനുമതി നല്‍കിയില്ല. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെയും കോഴിക്കോട് ജില്ലാ കലക്ടറുടെയും നേതൃത്വത്തില്‍ മതനേതാക്കളുമായും കുടുംബവുമായും ചര്‍ച്ചനടത്തിയ ശേഷമാണ് വൈകീട്ട് മൂന്നോടെ കണ്ണംപറമ്പ് പൊതുശ്മശാനത്തില്‍ അടക്കംചെയ്യാനുള്ള തീരുമാനമെടുത്തത്. വൈറസ് ബാധിച്ചു മരിക്കുന്നവരെ സംസ്‌കരിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക നിര്‍ദേശങ്ങള്‍ നിലവിലുണ്ട്. പ്രധാനമായും രണ്ട് രീതിയാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്നത്. മൃതദേഹം തീയിലോ വൈദ്യുതി ഉപയോഗിച്ചോ ദഹിപ്പിച്ചു കളയുന്ന രീതിയാണ് വളരെ പ്രധാനമായി പറയുന്നത്. മൃതദേഹത്തില്‍ നിന്നു മണ്ണിലൂടെയും മറ്റും വൈറസ് വ്യാപിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യാന്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇത് ചില മതവിശ്വാസങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. പത്തടിയിലധികം താഴ്ചയില്‍ പ്രത്യേകം കവര്‍ ചെയ്ത് സംസ്‌കരിക്കുന്ന രീതിയാണ് രണ്ടാമത്തേത്. ബ്ലീച്ചിങ് പൗഡര്‍ അടക്കമുള്ള കീടനാശിനികള്‍ സംസ്‌കരിച്ച സ്ഥലത്ത് വിതറി അണുബാധയുടെ വ്യാപനത്തെ തടയാനുള്ള സംവിധാനങ്ങള്‍ ചെയ്യാനും നിര്‍ദേശമുണ്ട്. സാധാരണ ആറടിയിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാറുള്ളത്. ഇത് സുരക്ഷിതമല്ലെന്ന കണക്കുകൂട്ടലാണ് ലോകാരോഗ്യ സംഘടനയ്ക്കുള്ളത്.
Next Story

RELATED STORIES

Share it