ernakulam local

മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ കായികമേളയ്ക്ക് തുടക്കമായി



മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ കായികമേളയ്ക്ക് തുടക്കമായി. മൂവാറ്റുപുഴ ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്—കൂളില്‍ ആരംഭിച്ച കായിക മേള നഗരസഭാ ചെയര്‍പേഴ്—സണ്‍ ഉഷ ശശീധരന്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ എഇഒ വി ജി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. കായികതാരങ്ങളുടെ മാര്‍ച്ച് പാസില്‍ സിഐ സി ജയകുമാര്‍ സെലൂട്ട് സ്വീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജിനു ആന്റണി, ദീപശിഖ കൈമാറി. ഡിഇഒ കെ സാവിത്രി, നഗരസഭാ വൈസ്—ചെയര്‍മാന്‍ പി കെ ബാബുരാജ്, പ്രിന്‍സിപ്പാള്‍മാരായ അജിത കുമാരി, ലിജിയ ജോസ് എം ജെ, പി എന്‍ വിജി, ജയകൃഷ്ണന്‍ നായര്‍, വി കെ പ്രസാദ്, എം കെ അബ്ദുര്‍റഹ്്മാന്‍, രാജന്‍ബാബു, സജീവ് ജോസഫ് സംസാരിച്ചു. 20 ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ വാളകം മാര്‍സ്റ്റീഫന്‍ ഹയര്‍സെക്കന്ററി സ്—കൂള്‍ ഒന്നാമതും മൂവാറ്റുപുഴ തര്‍ബിയത്ത് ഹയര്‍സെക്കന്ററി സ്—കൂള്‍ രണ്ടാമതുമായി മുന്നിട്ട് നില്‍ക്കുന്നു. എല്‍പി വിഭാഗത്തില്‍ മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്—കൂള്‍ ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. എല്‍പി കിഡീസ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 111 ഇനങ്ങളില്‍ ആയിരത്തി നാനൂറോളം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളാണ് മല്‍സരിക്കുന്നത്. കായീക മേള വെള്ളിയാഴ്ച സമാപിക്കും.
Next Story

RELATED STORIES

Share it