Flash News

മൂവാറ്റുപുഴ കേസ്: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു

മൂവാറ്റുപുഴ കേസ്: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു
X


കോതമംഗലം: കോതമംഗലം സി ഐ ഫെയ്മസ് വര്‍ഗീസിനെതിരേ ഫോണില്‍ വധഭീഷണി മുഴക്കി എന്ന കേസില്‍ പ്രതികളായ നെല്ലിക്കുഴി സ്വദേശികളായ റഷീദ് ഇരമല്ലൂര്‍, റഫീഖ് പരീത് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോതമംഗലം ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ വെറുതെവിട്ടു.മൂവാറ്റുപുഴയില്‍ പ്രവാചകനിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു ഫെയ്മസ് വര്‍ഗീസ്. മൂവാറ്റുപുഴ കേസുമായി ബന്ധപ്പെട്ട് അന്നത്തെ അന്വേഷണസംഘവും മാധ്യമങ്ങളും ഏറെ കൊട്ടിഘോഷിച്ച ഒരു കേസായിരുന്നു ഇത്.മൂവാറ്റുപുഴ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതികളില്‍ എത്തുമ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നത് ഈ സംഭവം ഉയര്‍ത്തിക്കാട്ടിയായിരുന്നു. ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരെവരെ ഭീഷണിപ്പെടുത്തുന്നവരാണ.് അതുകൊണ്ട് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും കേസ് അട്ടിമറിക്കുകയും ചെയ്യും എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കൂടാതെ നിരപരാധികളെവരെ വേട്ടയാടുന്നതിന് ഈ സംഭവം പോലിസ് വ്യാപകമായി ഉപയോഗിച്ചിരുന്നു. നിരപരാധികളെ കുടുക്കുന്നതിനും വേട്ടയാടുന്നതിനും അന്വേഷണ ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം കെട്ടിച്ചമച്ച കള്ളക്കേസായിരുന്നു എന്നാണ് കോടതി വിധിയിലൂടെ ഇപ്പോള്‍ തെളിയുന്നത്. ഏഴ് വര്‍ഷത്തോളം നീണ്ടുനിന്ന വിചാരണ നടപടികള്‍ക്കു ശേഷമാണ് കോതമംഗലം കോടതി ഈ കേസില്‍ ഇപ്പോള്‍ വിധി പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it