Districts

മൂവാറ്റുപുഴ കേസില്‍ ഭീകര പരിശീലന സിഡി പിടിച്ചെടുത്തുവെന്ന പോലിസ് കഥ പൊളിഞ്ഞു; പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ വെറുതെവിട്ടു

മൂവാറ്റുപുഴ കേസില്‍ ഭീകര പരിശീലന സിഡി പിടിച്ചെടുത്തുവെന്ന പോലിസ് കഥ പൊളിഞ്ഞു; പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ വെറുതെവിട്ടു
X
കൊച്ചി: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനില്‍ നിന്ന് നിരോധിക്കപ്പെട്ട അല്‍ഖാദയുടെയും താലിബാന്റെയും ഭീകര പരിശീലന സിഡി കണ്ടെടുത്തുവെന്ന കേസില്‍ പ്രതിയെ തെളിവില്ലെന്ന് കണ്ട് വെറുതെവിട്ടു. ആലുവ പട്ടേരിപ്പുറം സ്വദേശി കുഞ്ഞു മോനെയാണ് എറണാകുളം മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി സന്തോഷ് കുമാര്‍ വെറുതെവിട്ടത്.


ജനങ്ങളെ കഴുത്തുറത്ത് കൊല്ലുന്ന അല്‍ഖാഇദ, താലിബാന്‍ പരിശീലനത്തിന്റെ സിഡി കൈയില്‍വയ്ക്കുകയും അത് അണികള്‍ക്കിടയില്‍ പ്രചരിപ്പിച്ച് അവരെ ഭീകരവാദ കുറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. 2010 ജൂലൈ 7ന് ആലുവ വെസ്റ്റ് വില്ലേജിലെ പട്ടേരിപ്പുറം കരയിലുള്ള കുഞ്ഞുമോന്റെ വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇന്നോവ കാറിന്റെ ഡിക്കിയില്‍ നിന്ന് സിഡി കണ്ടെടുത്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മൂവാറ്റുപുഴയില്‍ പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലിനിടെ വടക്കേക്കര സിഐ സാജന്‍ കോയിക്കലാണ് സിഡി കണ്ടെടുത്തതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. എന്നാല്‍, പ്രതിയുടെ പക്കല്‍ നിന്ന് സിഡി കണ്ടെടുത്തതിന് തെളിവില്ലെന്ന് കണ്ടാണ് കുഞ്ഞുമോനെ വെറുതെവിടാന്‍ കോടതി ഉത്തരവിട്ടത്.
ഇതോടെ പ്രാദേശികമായി നടന്ന ഒരു സംഭവത്തിന് അന്താരാഷ്ട്ര ഭീകരബന്ധം ആരോപിക്കാനും അതുവഴി പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടാനും അന്ന് പോലിസ് നടത്തിയ നാടകമാണ് പൊളിഞ്ഞത്. അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഭീകരവാദം ആരോപിക്കാന്‍ പ്രധാനമായും ഹേതുവാക്കിയത് ഈ സിഡിയാണ്.
സെക്ഷന്‍ 109 (കുറ്റകൃത്യത്തിന് പ്രേരണ), 118(ഗൂഡാലോചന മറച്ചുവയ്ക്കല്‍), 153 ബി ഐപിസി(ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരേ പ്രവര്‍ത്തിക്കല്‍), സെക്ഷന്‍ 18 യുഎപിഎ ആക്ട്(ഭീകര കൃത്യം ചെയ്യാന്‍ പ്രേരണ നല്‍കല്‍, ഗൂഡാലോചന നടത്തല്‍) തുടങ്ങിയ കടുത്ത കുറ്റങ്ങളാണ് പ്രതിക്കെതിരേ ആരോപിച്ചിരുന്നത്. എന്നാല്‍, ഇതൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പോലിസ് കെട്ടിച്ചമച്ചതാണെന്ന് അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു. അഡ്വ. പി സി നൗഷാദ്, അാേഡ്വ. പി കെ അബ്ദുറഹ്മാന്‍ എന്നിവരാണ് പ്രതിഭാഗം അഭിഭാഷകര്‍.
Next Story

RELATED STORIES

Share it