ernakulam local

മൂവാറ്റുപുഴയിലും തട്ടിപ്പ് നടത്തിയതായി പരാതി

മൂവാറ്റുപുഴ: ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതികള്‍ മൂവാറ്റുപുഴയിലും തട്ടിപ്പ് നടത്തിയതായി പരാതി. ഏനാനല്ലൂര്‍ മങ്കുടിയില്‍ രാജു(32)വിനെ കബളിപ്പിച്ച് 1,32,000 രൂപ തട്ടിയെടുത്തെന്നാണ് മൂവാറ്റുപുഴ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ആലുവ പറമ്പില്‍ ഫാ.നോബിള്‍ പോള്‍, അടിമാലി കീപ്പുറത്ത് അഷറഫ്, ബാഗ്ലൂര്‍ സ്വദേശി അബ്ദുല്‍ സലാം എന്നിവരെ സമാന രീതിയില്‍ തട്ടിപ്പുകള്‍ നടത്തിയ കേസില്‍ അടിമാലി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സംഘം പിടിയിലായതോടെയാണ് മൂവാറ്റുപുഴയിലെ തട്ടിപ്പും പുറത്ത് വന്നത്. പെരുമ്പല്ലൂരിന് സമീപമുള്ള കാര്‍ സര്‍വീസ് സെന്ററിലെ ജീവനക്കാരനായിരുന്നു രാജു. ഇവിടെ കാര്‍ സര്‍വീസിന് എത്തിയ ഫാ. നോബിള്‍ പോള്‍ രാജുവുമായി സുഹൃദ് ബന്ധം സ്ഥാപിക്കുകയും കാനഡയില്‍ ബിസ്‌ക്കറ്റ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് പ്രാവശ്യം മായി 132000 രുപ തട്ടിയെടുക്കുകയായിരുന്നു. ഉടന്‍ ജോലി ലഭ്യമാക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്. എന്നാല്‍ പിന്നീട് ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ ആരായുമ്പോള്‍ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറിയതോടെ പോലിസില്‍ പരാതിയും നല്‍കി. ഇതിനിടെയാണ് സമാനമായ രീതിയില്‍ നിരവധി പേരുടെ പക്കല്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ മൂന്നംഗ സംലത്തെ കഴിഞ്ഞ ദിവസം അടിമാലി പോലീസ് പിടികൂടിയത്. മൂവാറ്റുപുഴയില്‍  തട്ടിപ്പിന് മറ്റാരെങ്കിലും ഇരയായിട്ടുണ്ടോ എന്നും പോലിസ് അന്വഷിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it