മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും സമയബന്ധിതമാക്കും: കാലിക്കറ്റ് വിസി

തേഞ്ഞിപ്പലം: അധ്യാപകരുടെ സമ്പൂര്‍ണ സഹകരണത്തിലൂടെ എല്ലാ പരീക്ഷകളുടെയും മൂല്യനിര്‍ണയം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതായി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. പരീക്ഷകളും ഫലപ്രഖ്യാപനവും സമയബന്ധിതമാക്കുന്നതും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപ് നടത്തിപ്പും സംബന്ധിച്ച് വിളിച്ചുചേര്‍ത്ത അഫിലിയേറ്റഡ് കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിസി. മുല്യനിര്‍ണയവും പരീക്ഷാഭവനിലെ ടാബുലേഷന്‍ ജോലികളും 14 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി ഫൈനല്‍ പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. ചടങ്ങില്‍ പിവിസി ഡോ. പി മോഹന്‍ അധ്യക്ഷതവഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി വിജയരാഘവന്‍, ഡോ. ഡി പി ഗോഡ്‌വിന്‍ സാമ്രാജ്, ഡോ. എം സത്യന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി വി ജോര്‍ജ്കുട്ടി, വേലായുധന്‍ മുടികുന്നത്ത്, രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദ്, ഡോ. സന്തോഷ് നമ്പി സംസാരിച്ചു.
Next Story

RELATED STORIES

Share it