Idukki local

മൂലമറ്റത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു

മൂലമറ്റം: ഓട്ടോ െ്രെഡവര്‍ക്ക് കത്തിക്കുത്തില്‍ പരിക്കേറ്റു. മൂലമറ്റം ജലന്തര്‍ ഭാഗത്ത് താമസിക്കുന്ന മേക്കല്ലായില്‍ സാബു തോമസി(24) നെയാണ് വ്യാഴാഴ്ച രാത്രി പത്തരയോട് കൂടിയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. തലക്ക് കമ്പിവടിക്ക് അടിച്ചു വീഴ്ത്തിയ ശേഷം കത്തുകയായിരുന്നുവെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സാബു പറഞ്ഞു. രണ്ട് ദിവസം മുന്‍പ് തന്റെ വീട്ടിലേക്കുള്ള വഴിയരികില്‍ രാത്രി സമയങ്ങളില്‍ കഞ്ചാവ് വലിയും മറ്റ് ഏര്‍പ്പാടുകളുമായി ചുറ്റിത്തിരിഞ്ഞിരുന്ന അനീഷ്, അനന്തു എന്നിവരെ താന്‍ താക്കീതു ചെയ്തിരുന്നുവെന്നും ഇതിന്റെ പ്രതികാരമാവാം അക്രമത്ത ിനു കാരണമെന്നും സാബു പറഞ്ഞു. കുത്തേറ്റുവീണ സാബുവിനെ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്. അതേസമയം, അക്രമികളിലൊരാളു െട പിതാവിനെ ഓട്ടോ തൊഴിലാളികള്‍ മര്‍ദിച്ചതായി ആക്ഷേപമ ുണ്ട്. ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ടൗണിലെ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കി.
Next Story

RELATED STORIES

Share it