palakkad local

മൂലത്തറ റെഗുലേറ്റര്‍ പുനര്‍നിര്‍മാണം: 2018 അവസാനത്തോടെ പൂര്‍ത്തീകരിക്കാനാവുമെന്ന്

ചിറ്റൂര്‍: മൂലത്തറ റെഗുലേറ്റര്‍ പുനര്‍ നിര്‍മാണം 2018 അവസാനത്തോടെ പൂര്‍ത്തീകരിക്കനാവുമെന്ന് ജലവിഭവ വകുപ്പ്. തമിഴ്‌നാട്ടിലെ ആളിയാറില്‍ നിന്നും മുന്നറിയിപ്പിലാത്ത അമിത ജലപ്രവാഹത്തെ തുടര്‍ന്ന് തകര്‍ന്ന റെഗുലേറ്ററിന്റെ പുനര്‍നിര്‍മാണം പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. 2019 ഫെബ്രുവരി വരെ പുനര്‍നിര്‍മാണത്തിന്  സമയമുണ്ടെങ്കിലും 2018 ഡിസംബറോടെ  തന്നെ പണി പൂര്‍ത്തിയാക്കനാവുമെന്ന് ജലവിഭവ വകുപ്പ് അധിക്യതര്‍ അറിയിച്ചു.
ലോകബാങ്കിന്റെ സഹായത്തോടെ 49.5 കോടി രൂപ അടങ്കല്‍ തുക നിശ്ച്ചയിച്ച പദ്ധതിക്ക് 46.67 കോടി രൂപയ്ക്കാണ് മൂവാറ്റുപുഴയിലെ മേരി മാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പുനര്‍നിര്‍മാണം പ്രവര്‍ത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. നിലവിലെ റെഗുലേറ്ററിന്റെ ഇരുകരകളിലുമായി 10 മീറ്റര്‍ വീതിയുള്ള ആറ് ഷട്ടറുകള്‍ പുതുതായി നിര്‍മിക്കും.ഇടതുകര ഭാഗത്ത്  നാലും വതുകര കനാല്‍ഭാഗത്ത് രണ്ടും ഷട്ടറുകളാണ് പുതുതായി നിര്‍മിക്കുന്നത്. ഇതിനോടനുബന്ധിച്ച് റെഗുലേറ്ററിന്റെ  ഷട്ടറുകള്‍ മാറ്റി ആധുനിക രീതിയിലുള്ള റേഡിയല്‍ ഷട്ടറുകളാണ് സ്ഥാപിക്കും.ഇതോടെ 13 ഷട്ടറുകളുള്ള റെഗുലേറ്ററില്‍ ഇതോടെ ഷട്ടറുകളുടെ എണ്ണം 19  വര്‍ദ്ധിക്കും.124.2 മീറ്റര്‍ നീളമുള്ള റെഗുലേറ്റര്‍ 208. 48 മീറ്ററായി മാറും. റെഗുലേറ്ററില്‍ വെള്ളം ഒഴുകി പോവാതിരിക്കാനായി സ്ഥാപിച്ച വെന്റ് വേകള്‍ നീക്കം ചെയുന്നതോടെ തടസങ്ങള്‍ കൂടാതെ കൂടുതല്‍ വെള്ളം ഒഴുകി പോവുമെന്ന് സാങ്കേതിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.ഇരുകരകളിലും ഷട്ടറുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലികളാണ് പുരോഗമിച്ചു വരുന്നത്.നിലവില്‍ 35 ശതമാനത്തോളം പണി പൂര്‍ത്തിയായി കഴിഞ്ഞു. ജലവിഭവ വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസേര്‍ച്ച് ബോര്‍ഡാണ്(ഐഡി ആര്‍ബി) രൂപരേഖ തയാറാക്കിയിരിക്കുന്നത്. 2009 നവംബര്‍ എട്ടിനാണ് ആളിയാറില്‍ നിന്നുള്ള അമിത ജലപ്രവാഹത്തെ തുടര്‍ന്നു മൂലത്തറ റെഗുലേറ്ററിന്റെ വലതുകര കനാല്‍ ബണ്ടും അപ്രോച്ച് റോഡും തകര്‍ന്നത്.
തുടര്‍ന്ന് പുനര്‍ നിര്‍മ്മാണത്തിനായി 2010ല്‍ തന്നെ ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതികാനുമതി ലഭിക്കാന്‍ വന്ന കാലതാമസമാണ് പുനര്‍നിര്‍മ്മാണത്തിന് പത്തു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നത്. മുന്‍പ് 1979 ലും 92ലും സമാനമായ രീതിയില്‍ റെഗുലേറ്റര്‍ തകര്‍ന്നിരുന്നു.ആളിയാര്‍ പറമ്പികുളം കരാര്‍ പ്രകാരം സംസ്ഥാനത്തിന് അളന്നു നല്‍കുന്ന വെള്ളം മണക്കടവില്‍ എത്തി  പിന്നീട് മൂലത്തറയിലെത്തുന്ന വെള്ളം ഇടതു വലതുകര കനാല്‍ വഴിയും ചിറ്റൂര്‍ പുഴയിലേക്കും ക്രമീകരിച്ച് നല്‍ക്കുന്നത് മൂലത്തറ റെഗുലേറ്ററില്‍ നിന്നാണ്.
Next Story

RELATED STORIES

Share it