palakkad local

മൂലത്തറയിലെ ഫഌഡ് വാട്ടര്‍ കമ്പാലത്തറയിലെത്തിക്കണം

കൊല്ലങ്കോട്: ഇടവപാതിയില്‍ ലഭിക്കുന്നമഴവെള്ളം മൂലത്തില്‍ ഏരിയില്‍ നിന്നു ചിറ്റൂര്‍ പുഴയിലേക്ക് അധികമായി ഒഴുക്കിവിടാതെ കമ്പാലത്ത ഏരിയിലേക്ക് ഒഴുക്കിലെ സമ്പുഷ്ടമാക്കണമെന്ന് നെന്മാറ നിയോജക മണ്ഡലം എംഎല്‍എ കെ ബാബു മൂലത്തറ ഏരി സന്ദര്‍ശിച്ച ശേഷം പറഞ്ഞു. പറമ്പിക്കുളംആളിയാര്‍ പദ്ധതിയില്‍  വര്‍ഷ കാലം മാത്രം അധികമായി ഒഴുകി വരുന്ന വെള്ളം അളവില്ലാതെ എത്തുമ്പോള്‍ മൂലത്തറയില്‍ നിന്നും ചിറ്റൂര്‍ പുഴ പദ്ധതിയിലേക്ക് ഒഴുക്കിവിടുന്നതു പതിവാണ്.
മീങ്കര ചുള്ളിയാര്‍ ഡാമുകള്‍ നിറയ്ക്കുന്നതിനായി മൂലത്തറയിലെ വെള്ളം കമ്പാലത്തറ ഏരിയില്‍ നിറച്ചാല്‍ മാത്രമേ മീങ്കര ഡാം നിറയ്ക്കാന്‍ കഴിയൂ. പണികള്‍ നടക്കുന്ന മൂലത്തറയില്‍ നിന്നും കമ്പാലത്തറ ഏരിയിലേക്കുള്ള ഷട്ടര്‍ ഭാഗത്ത് ഒഴുക്കിന് തടസമുണ്ടെങ്കില്‍ വലിയ പൈപ്പുകള്‍ സ്ഥാപിച്ച് വെള്ളം എത്തിച്ചാല്‍ കാര്‍ഷികാവശ്യത്തിനും കുടിവെള്ളത്തെ ആശയിക്കുന്ന മീങ്കര ജലസംഭരണിയും നിറയ്ക്കണമെന്നും ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കി. കെ ബാബു എംഎല്‍ എ യോടൊപ്പം മുതലമട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുധീര്‍, എല്‍സി സെക്രട്ടറി തിരുചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണു സന്ദര്‍ശനം നടത്തിയത്.
Next Story

RELATED STORIES

Share it