Second edit

മൂര്‍ നിയമം

ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും ഒരു സിലിക്കന്‍ ചിപ്പില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ട്രാന്‍സിസ്റ്ററുകളുടെ എണ്ണം ഇരട്ടിയാവുന്നു എന്നു പറഞ്ഞത് ഇന്റല്‍ കമ്പനിയുടെ സ്ഥാപകരിലൊരാളായ ഗോര്‍ഡന്‍ മൂറാണ്. 1971ല്‍ ഇന്റല്‍ പുറത്തിറക്കിയ ചിപ്പില്‍ 2,300 ട്രാന്‍സിസ്റ്ററുണ്ടായിരുന്നുവെങ്കില്‍ ഇന്നവര്‍ പുറത്തിറക്കിയ ചിപ്പില്‍ രണ്ടരലക്ഷം ട്രാന്‍സിസ്റ്ററുകളാണുള്ളത്.
വലിയൊരു മെയിന്‍ ഫ്രെയിം കംപ്യൂട്ടറിനെക്കാള്‍ വേഗത്തിലും കൃത്യമായും ഇന്നു നല്ലൊരു സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നതിന്റെ കാരണമിതാണ്.
എന്നാല്‍, മൂറിന്റെ നിയമം കാലഹരണപ്പെടുകയാണ്. നിര്‍മാണവസ്തുക്കളുടെ പോരായ്മതന്നെയാണു പ്രധാന കാരണം. ആറ്റംതലത്തിലാണ് ഇപ്പോള്‍ ചിപ്പില്‍ ട്രാന്‍സിസ്റ്ററുകള്‍ ഘടിപ്പിക്കുന്നത്. ആ തടസ്സം മറികടക്കുക അസാധ്യമാണ്. വലിയ ചിപ്പ് നിര്‍മാതാക്കള്‍ അതു സമ്മതിക്കുന്നുണ്ട്.
അതോടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വഴിമുട്ടി എന്നല്ല. മറ്റു മേഖലകള്‍ വികസിപ്പിച്ചുകൊണ്ട് ഈ പ്രശ്‌നത്തിനു പരിഹാരമാവാമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. സോഫ്റ്റ്‌വെയര്‍ വികസനമാണ് ഒന്ന്. ക്ലൗഡ് കംപ്യൂട്ടിങിലൂടെ കംപ്യൂട്ടറുകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. അനേകം കംപ്യൂട്ടറുകളുടെ ശേഷി സമാഹരിക്കുന്ന വിദ്യയാണിത്.
തലച്ചോര്‍ പ്രവര്‍ത്തിക്കുന്നപോലെ കുറഞ്ഞ ഊര്‍ജം ഉപയോഗിക്കുന്ന ചിപ്പുകള്‍ നിര്‍മിക്കുന്നതിനെ പറ്റിയാണ് ഒരുഭാഗത്ത് ഗവേഷണം. ക്വാണ്ടം കംപ്യൂട്ടിങ് ആണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു മേഖല. വിവരവിനിമയത്തെ സവിശേഷമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതാണിത്. വലിയ ഗണിതശാസ്ത്ര പ്രശ്‌നങ്ങള്‍ അപഗ്രഥിക്കുന്നതിന് ഈ സമീപനം സഹായിക്കുമെന്നാണു പ്രതീക്ഷ.
Next Story

RELATED STORIES

Share it