Flash News

മൂന്ന് സ്ത്രീകളുള്‍പ്പെടെ ഏഴ് മാവോവാദികള്‍ കൊല്ലപ്പെട്ടു

മൂന്ന് സ്ത്രീകളുള്‍പ്പെടെ ഏഴ് മാവോവാദികള്‍ കൊല്ലപ്പെട്ടു
X
ബിജാപൂര്‍: ഛത്തിസ്ഗഢിലെ ബീജാപൂര്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സ്ത്രീകളുള്‍പ്പടെ ഏഴ് മാവോവാദികള്‍ കൊല്ലപ്പെട്ടു.സംഭവസ്ഥലത്ത് നിന്ന് രണ്ട്.303 റൈഫിളുകളും 12 ബോര്‍ ഗണ്ണുകളും ആയുധങ്ങളും കണ്ടെത്തിയതായും പോലിസ് പറഞ്ഞു.



രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രദേശത്തെ മാവോവാദി സാന്നിധ്യം അറിഞ്ഞത്. മാവോവാദി വിരുദ്ധ സേനയുടെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യ സേന, റിസര്‍വ് ഗാര്‍ഡ് എന്നിവരുടെ സഹായത്തോടയാണ് ആക്രമണം നടത്തിയതെന്നും ഡിഐജി സുന്ദര്‍രാജ് അറിയിച്ചു.
Next Story

RELATED STORIES

Share it