മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും ഒരേസമയം മിന്നല്‍ പരിശോധന

തിരുവനന്തപുരം: ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങിന്റെ നിര്‍ദേശത്തില്‍ 3 സെന്‍ട്രല്‍ ജയിലുകളിലും ഒരേസമയം മിന്നല്‍ പരിശോധന. പരിശോധനയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 2 മൊബൈല്‍ ഫോണ്‍, 3 മൊബൈല്‍ ബാറ്ററി, കഞ്ചാവ് തുടങ്ങിയവയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നു നിരോധിത വസ്തുക്കളായ കഞ്ചാവ്, ബണ്ടില്‍ കണക്കിന് ബീഡി തുടങ്ങിയവയും കണ്ടെടുത്തു.
ജയിലുകളിലെ നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യനിര്‍മാണ യൂനിറ്റുകളിലെയും പര്‍ച്ചേസിലെ അഴിമതി തടയുന്നതിനായി സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു മാത്രമെ സാധനങ്ങള്‍ വാങ്ങാന്‍ പാടുള്ളൂ എന്ന കര്‍ശന നിര്‍ദേശം സൂപ്രണ്ടുമാര്‍ക്കു നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it