Flash News

മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഇടിമിന്നലേറ്റു

മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഇടിമിന്നലേറ്റു
X


കൊട്ടിയം: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ഇടിമിന്നലേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മൈലാപ്പൂര്‍ എകെഎംഎച്ച്എസ്എസിലെ പ്ലസ് വണ്‍ ബയോളജി വിഭാഗം വിദ്യാര്‍ഥികളായ ഉമയനല്ലൂര്‍ പട്ടരുമുക്ക് മുഴങ്ങോടിയില്‍ നബീല്‍, മൈലാപ്പൂര്‍ സുമിതാ മന്‍സിലില്‍ അജാസ്, പേരയം ചരുവിള പുത്തന്‍വീട്ടില്‍ സെയ് ദലി എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. ഇവരില്‍ സെയ് ദലിയുടെ നില ഗുരുതരമാണ്. ചൊച്ചാഴ്ച വൈകിട്ട് നാലേ മുക്കാലോടെ മേവറം  മൈലാപ്പൂര്‍ റോഡില്‍ മുണ്ടുച്ചിറ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. മഴ പെയ്തതിനെ തുടര്‍ന്ന് മരത്തിനടിയില്‍ കയറി നിന്ന ഇവര്‍ക്ക് ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ് റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്‍ഥികളെ നാട്ടുകാര്‍ പാലത്തറയിലെ എന്‍.എസ്.സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it