thrissur local

മൂന്ന് വര്‍ഷം കൊണ്ട് 18.52 കോടിയുടെ വികസനം



തൃശൂര്‍: മൂന്ന് വര്‍ഷത്തിനുള്ളില്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ 342 പദ്ധതികളിലായി 18.52 കോടി രൂപയുടെ പദ്ധതികള്‍ സമര്‍പ്പിച്ചുവെന്ന് സി എന്‍ ജയദേവന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് വര്‍ഷത്തിനുള്ള 15 കോടി രൂപയുടെ പദ്ധതികളായിരുന്നു സമര്‍പ്പിക്കേണ്ടിയിരുന്നത്. എംപി ഫണ്ടില്‍ നിന്ന് മൂന്നര കോടി രൂപയിലധികം ചേര്‍ത്താണ് പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുനുമതി തേടിയത്. പദ്ധതികള്‍ക്ക് ഭരണാനുമതി ലഭ്യമാകുന്നതിനും നിര്‍വഹണവം പൂര്‍ത്തിയാകുന്നതിനും വരുന്ന കാലതാമസം ഒഴിവാകണം. മൂന്ന് വര്‍ഷത്തെ 342 പദ്ധതികളില്‍ പൂര്‍ത്തിയായത് 153 എണ്ണത്തിന്റേതുമാത്രമാണ്. ശേഷിക്കുന്ന 227 പദ്ധതികളുടെയും നിര്‍വഹണം പുരോഗമിക്കുന്നുണ്ട്. പദ്ധതി നിര്‍വഹണം സമ്പന്ധിച്ച് അവലോകന യോഗങ്ങള്‍ ചേരുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും കുറവില്ല. 2016 ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് സ്‌കൂളുകളില്‍ കംപ്യൂട്ടറുകള്‍ സ്ഥാപിക്കുന്നതിന് 2016 ഫ്രെബ്രുവരിയില്‍ അനുവദിച്ച പ്രോജക്ടുകള്‍ക്ക് ഒന്നുരണ്ട് മാസം മുമ്പാണ് കളക്ടര്‍ ഭരണാനുമതി നല്‍കിയത്. ഇത്തരം വേഗതക്കുറവ് വികസനകാര്യത്തില്‍ ഉണ്ടാകുന്നത് ജനപ്രതിനിധികളെയും ജനാധിപത്യത്തെയുമാണ് ബാധിക്കുക.വിദ്യഭ്യാസ മേഖലയുടെ അടിസ്ഥാനഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ആദ്യഘട്ടം മുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. കുടിവെള്ളം, റോഡ് എന്നിവയ്ക്കും ഊന്നല്‍ നല്‍കിയിരുന്നു. രണ്ട് കോടി ചെലവിട്ട് നിര്‍മ്മിക്കുന്ന മണലൂര്‍ സ്റ്റീല്‍ പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. പൂങ്കുന്നം റെയില്‍വെ സ്‌റ്റേഷന്‍ കെട്ടിടത്തിന് 50 ലക്ഷം അനുവദിച്ചു. 2017-18 വര്‍ഷത്തേക്ക് അനുവദിച്ച് നല്‍കിയ 379.25 ലക്ഷം രൂപയുടെ വികസന പ്രോജക്ടുകള്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇതില്‍ 50 ലക്ഷം രൂപ പട്ടിക ജാതി വിഭാഗത്തിനും 30 ലക്ഷം രൂപ പട്ടിക വര്‍ഗവിഭാഗ മേഖലയ്ക്കും മാറ്റി വച്ചിട്ടുണ്ട്. ഏഴ് നിയോജക മണ്ഡലങ്ങളില്‍ ഗുരുവായൂര്‍ മണ്ഡലത്തിലേക്ക് 52.15 ലക്ഷം രൂപയും നാട്ടിക മണ്ഡലത്തിലേക്ക് 50 ലക്ഷം രൂപയും പുതുക്കാട് മണ്ഡലത്തിലേക്ക് 103.45 ലക്ഷം രൂപയും ഒല്ലൂര്‍ മണ്ഡലത്തിലേക്ക് 40.15 ലക്ഷം രൂപയും ഇരിങ്ങാലക്കുട മണ്ഡലത്തിലേക്ക് 46 ലക്ഷം രൂപയും തൃശൂര്‍ മണ്ഡലത്തിലേക്ക് 30 ലക്ഷം രൂപയും മണലൂര്‍ മണ്ഡലത്തിലേക്ക് 57.5 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ 12 പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയിലെ പൂക്കോട് വെസ്റ്റ് വാര്‍ഡ് കപാലേശ്വരം കേന്ദ്രം റോഡ് വികസനത്തിനായി 11.25 ലക്ഷം രൂപയും പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ നാലാം വാര്‍ഡിലെ മാവിന്‍ച്ചോട്, കോതോട്ടുകുളം റോഡ് മെറ്റ്‌ലിംഗിനും ടാറിംഗിനുമായി ആറ് ലക്ഷം രൂപ, ചാവക്കാട് മുന്‍സിപ്പാലിറ്റിയിലെ എംആര്‍ആര്‍എംഎച്ച് സ്‌കൂള്‍ സ്മാര്‍ട് ക്ലാസ് റൂമിന് രണ്ട് ലക്ഷം രൂപയും ഗുരുവായൂര്‍ എല്‍എഫ്‌സിജിഎച് സ്‌കൂളിന് ആറ് കമ്പൂട്ടര്‍ വാങ്ങുന്നതിനായി 1.9 ലക്ഷം രൂപ, ചാവക്കാട് മുന്‍സിപ്പാലിറ്റിയിലെ കുമാര്‍ യുപി സ്‌കൂള്‍ സ്മാര്‍ട്ട് ക്ലാസ് റൂം ആക്കുന്നതിനായി രണ്ട് ലക്ഷം രൂപ, വടക്കേക്കാട് പഞ്ചായത്തിലെ ഞമനങ്ങാട് ആറാം വാര്‍ഡില്‍ കരുവനപ്പറമ്പ്, ചുള്ളിയിലപ്പറമ്പ് കോളനികളില്‍ കുടിവെള്ള പദ്ധതിക്കായി എട്ട് ലക്ഷം രൂപ, ഒരുമനയൂര്‍ ഇസ്ലാമിക് വിഎച്ച്എസ് സ്‌കൂള്‍ സ്മാര്‍ട് ക്ലാസ് റൂം ആക്കുന്നതിന് രണ്ട് ലക്ഷം രൂപ, കടപ്പുറം പഞ്ചായത്തിലെ പികെഎംഎച്ച് യുപി സ്‌കൂളിലെ അടുക്കള കെട്ടിട നിര്‍മ്മാണത്തിനായി അഞ്ച് ലക്ഷം രൂപ, ചാവക്കാട് മുന്‍സിപ്പാലിറ്റിയിലെ തിരുവത്രക്കുഞ്ചേരിയിലെ നാലാം വാര്‍ഡില്‍ കുടിവെള്ള പൈപ്പ് 700 മീറ്റര്‍ ദൈര്‍ഘിപ്പിക്കുന്നതിന് നാല് ലക്ഷം രൂപ, ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയിലെ 22ാം വാര്‍ഡില്‍ മണിക്കത്ത്പടി ലയിന്‍  റോഡ് നിര്‍മ്മാണത്തിന് നാല് ലക്ഷം രൂപ, ചാവക്കാട് മുന്‍സിപ്പാലിറ്റിയിലെ അഞ്ചാം വാര്‍ഡില്‍ കുടിവെള്ള പൈപ്പ് ലയിന്‍ 500 മീറ്റര്‍ ദൈര്‍ഘിപ്പിക്കുന്നതിന് നാല് ലക്ഷം രൂപ, പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ കുറ്റിക്കാട് ഗവ. എച്എസ് സ്‌കൂള്‍ സ്മാര്‍ട് ക്ലാസ് റൂം ആക്കുന്നതിനായി രണ്ട് ലക്ഷം രൂപയും അനുവദിച്ചു. നാട്ടിക നിയോജക മണ്ഡലത്തില്‍ ഒമ്പത് പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.പുതുക്കാട് നിയോജക മണ്ഡലത്തില്‍ പത്ത് പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നാല് പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ 12 പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. മണലൂര്‍ നിയോജകണ്ഡലത്തില്‍ ഒമ്പത് പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it