മൂന്ന് പോലിസുകാരെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി/പറവൂര്‍: വരാപ്പുഴ ദേവസ്വംപാടം ഷേണായി പറമ്പില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ എസ് ആര്‍ ശ്രീജിത്തി (29)നെ പോലിസ് കസ്റ്റഡിയില്‍ മര്‍ദിച്ചു കൊന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളെ ഈ മാസം 30വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.
പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് രാമുരമേഷ് ചന്ദ്രബാനുവാണ് ആര്‍ടിഎഫ് അംഗങ്ങളായിരുന്ന ജിതിന്‍രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെ കസ്റ്റഡിയില്‍ വിട്ടത്. കേസിലെ ആദ്യ മൂന്ന് പ്രതികളായ ഇവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചിരുന്നു. പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞതിനാല്‍  സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് കസ്റ്റഡി അപേക്ഷയില്‍ അന്വേഷണസംഘം ആവശ്യപ്പെട്ടു. കേസിലെ നാലാം പ്രതി വരാപ്പുഴ മുന്‍ എസ്‌ഐ ജി എസ് ദീപകിനെ ബുധനാഴ്ച അന്വേഷസംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. വരുംദിവസങ്ങളില്‍ ഇവര്‍ നാലുപേരുടെയും തെളിവെടുപ്പ് നടക്കും.
ആര്‍ടിഎഫ് അംഗങ്ങളെ വരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്തിന്റെ വീട്ടിലും സ്റ്റേഷനിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കഴിഞ്ഞദിവസം കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ശ്രീജിത്തിന്റെ ബന്ധുക്കള്‍ ആര്‍ടിഎഫ് അംഗങ്ങളെ തിരിച്ചറിഞ്ഞിരുന്നു. ശ്രജീത്തിന്റെ മരണകാരണമായത് വയറിലേറ്റ ശക്തമായ ക്ഷതമാണെന്ന് നേരത്തെ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ പ്രാഥമിക റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് അന്തിമ റിപോര്‍ട്ട് അടുത്തദിവസം തന്നെ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണസംഘത്തിന് കൈമാറുമെന്നാണു വിവരം. ഇതു ലഭിച്ചശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നാണു സൂചന. അതേസമയം ശ്രീജിത്തിന്റെ മരണത്തില്‍ കൂടുതല്‍ പോലിസുകാരുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. അതിനിടയില്‍ പോലിസിനെതിരെയുള്ള പരാതിയില്‍ നിന്നു പിന്‍മാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ കുടുംബത്തിന് ലഭിച്ച ഭീഷണിക്കത്ത് സംബന്ധിച്ചുള്ള അന്വേഷണത്തിലേക്കു നിലവില്‍ അന്വേഷണസംഘം കടന്നിട്ടില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ വിശദമായ പരിശോധനയുണ്ടാവുംകൊച്ചി/പറവൂര്‍: വരാപ്പുഴ ദേവസ്വംപാടം ഷേണായി പറമ്പില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ എസ് ആര്‍ ശ്രീജിത്തി (29)നെ പോലിസ് കസ്റ്റഡിയില്‍ മര്‍ദിച്ചു കൊന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളെ ഈ മാസം 30വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.
പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് രാമുരമേഷ് ചന്ദ്രബാനുവാണ് ആര്‍ടിഎഫ് അംഗങ്ങളായിരുന്ന ജിതിന്‍രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെ കസ്റ്റഡിയില്‍ വിട്ടത്. കേസിലെ ആദ്യ മൂന്ന് പ്രതികളായ ഇവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചിരുന്നു. പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞതിനാല്‍  സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് കസ്റ്റഡി അപേക്ഷയില്‍ അന്വേഷണസംഘം ആവശ്യപ്പെട്ടു. കേസിലെ നാലാം പ്രതി വരാപ്പുഴ മുന്‍ എസ്‌ഐ ജി എസ് ദീപകിനെ ബുധനാഴ്ച അന്വേഷസംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. വരുംദിവസങ്ങളില്‍ ഇവര്‍ നാലുപേരുടെയും തെളിവെടുപ്പ് നടക്കും.
ആര്‍ടിഎഫ് അംഗങ്ങളെ വരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്തിന്റെ വീട്ടിലും സ്റ്റേഷനിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കഴിഞ്ഞദിവസം കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ശ്രീജിത്തിന്റെ ബന്ധുക്കള്‍ ആര്‍ടിഎഫ് അംഗങ്ങളെ തിരിച്ചറിഞ്ഞിരുന്നു. ശ്രജീത്തിന്റെ മരണകാരണമായത് വയറിലേറ്റ ശക്തമായ ക്ഷതമാണെന്ന് നേരത്തെ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ പ്രാഥമിക റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് അന്തിമ റിപോര്‍ട്ട് അടുത്തദിവസം തന്നെ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണസംഘത്തിന് കൈമാറുമെന്നാണു വിവരം. ഇതു ലഭിച്ചശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നാണു സൂചന. അതേസമയം ശ്രീജിത്തിന്റെ മരണത്തില്‍ കൂടുതല്‍ പോലിസുകാരുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. അതിനിടയില്‍ പോലിസിനെതിരെയുള്ള പരാതിയില്‍ നിന്നു പിന്‍മാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ കുടുംബത്തിന് ലഭിച്ച ഭീഷണിക്കത്ത് സംബന്ധിച്ചുള്ള അന്വേഷണത്തിലേക്കു നിലവില്‍ അന്വേഷണസംഘം കടന്നിട്ടില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ വിശദമായ പരിശോധനയുണ്ടാവും
Next Story

RELATED STORIES

Share it