മൂന്ന് നേതാക്കന്‍മാര്‍ മാത്രം തീരുമാനിച്ചാല്‍ പോര: പി ടി തോമസ്

കൊച്ചി: കോണ്‍ഗ്രസ്സിന്റെ ഭാവിയെ തന്നെ ബാധിച്ചേക്കാവുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് മൂന്ന് നേതാക്കളുടെ രഹസ്യ ചര്‍ച്ചയിലല്ലെന്ന് പി ടി തോമസ് എംഎല്‍എ. അതീവരഹസ്യമായി ചര്‍ച്ചചെയ്യുവാന്‍ യുദ്ധതന്ത്രങ്ങളൊന്നുമല്ല ആവിഷ്‌കരിച്ചത്. പാര്‍ട്ടികാര്യം കൈകാര്യം ചെയ്യുമ്പോള്‍ സ്വകാര്യ സ്വത്തല്ലെന്നു നേതാക്കന്‍മാര്‍ ഓര്‍ക്കണം. രാജ്യസഭാ സീറ്റ് നിര്‍ണയത്തില്‍ പാര്‍ട്ടി മര്യാധകളോ ജനാധിപത്യ കീഴ്‌വഴക്കങ്ങളോ പാലിക്കപ്പെട്ടില്ലെന്നും പി ടി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
സീറ്റ് വിട്ടുനല്‍കുന്നകാര്യം കെപിസിസിയിലോ യുഡിഎഫിലോ ചര്‍ച്ചചെയ്യേണ്ടതായിരുന്നു. പലകാര്യങ്ങളും മൂടിവയ്ക്കുന്നത് പോലെയാണു നീക്കങ്ങള്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഈ ഉപാധികള്‍ മുന്നില്‍വച്ചതുകൊണ്ടാണോ മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക് മടങ്ങിയതെന്നു നേതാക്കള്‍ വ്യക്തമാക്കേണ്ടിയിരുന്നു. കോണ്‍ഗ്രസ്സില്‍ നേതൃത്വമാറ്റത്തിനു സമയമായെന്നും പി ടി തോമസ് പറഞ്ഞു. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസ്സിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു തീര്‍ക്കുമെന്ന് കെ വി തോമസ് എംപി പ്രതികരിച്ചു. നിലവില്‍ നടക്കുന്ന കാര്യങ്ങളില്‍ അതൃപ്തിയുണ്ട്.
ഇതിലും വലിയ പ്രതിസന്ധികളില്‍ നിന്നു പാര്‍ട്ടി ശക്തമായി തിരിച്ചുവന്നിട്ടുണ്ടെന്നും കേന്ദ്രനേതൃത്വം വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുമെന്നാണു പ്രതീക്ഷയെന്നും കെ വി തോമസ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it