kannur local

മൂന്ന് കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വ്യാപാരി അറസ്റ്റില്‍

പയ്യന്നൂര്‍: പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്നാരോപിച്ച് പന്ത്രണ്ട് വയസുകാരായ മൂന്ന് കുട്ടികള്‍ നല്‍കിയ പരാതിയില്‍ പച്ചക്കറി വ്യാപാരിയെ അറസ്റ്റ് ചെയ്തു. പെരുമ്പയിലെ ഫ്രണ്ട്‌സ് പച്ചക്കറി കടയുടമ കണ്ടോത്തെ ടി വി സുഗുണനെ (45)യാണ് എസ്‌ഐ കെ ജി വിപിന്‍ കുമാര്‍ അറസ്റ്റു ചെയ്തത്.
മൂന്നു പേരും ഇയാളുടെ ശല്യം സഹിക്ക വയ്യാതെ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് അറസ്റ്റു ചെയ്തത്. മൂന്ന് പേരുടെ പരാതിയില്‍ വ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്. ഇയാള്‍ പ്രദേശത്തെ കുട്ടികളെ നിരന്തരം ശല്യം ചെയ്യുന്നതായും ഇക്കാരണത്താല്‍ പലരും സ്‌കൂളിലും മദ്‌റസയിലും പോവാന്‍ വിസമ്മതിച്ചിരുന്നു.
തുടര്‍ന്നാണ് രക്ഷിതാക്കള്‍ കാര്യങ്ങള്‍ കുട്ടികളോട് തിരക്കിയത്. അതേ സമയം കഴിഞ്ഞ 16ാം തീയ്യതി മറ്റൊരു പതിനാലുകാരന്റെ പരാതിയില്‍ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളുടെ പരാതിയില്‍ സുഗുണന്റെ പേരും പരാമര്‍ശിച്ചിരുന്നെങ്കിലും ചില ഇടപെടലുകളെ തുടര്‍ന്നാണ് മതിയായ തെളിവില്ലെന്ന കാരണം പറഞ്ഞ് വിട്ടയക്കുകയായിരുന്നു.
കുട്ടികളെ പിന്തുടര്‍ന്ന് നിരന്തരം ശല്യം ചെയ്യുന്ന ഇയാളെ വിട്ടയച്ചത് വിവാദമായിരുന്നു. ഇനിയും കുട്ടികളും പരാതിയുമായി രംഗത്ത് വരാനിടയുണ്ടെന്നാണ് സൂചന. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it