Kollam Local

മൂന്ന് കല്ലിന്‍ മൂട് റോഡ് ചെളിക്കുണ്ടായി; കാല്‍നട യാത്ര പോലും ദുസഹം



കടയ്ക്കല്‍: കാല്‍നടയാത്ര പോലും അസാധ്യമായ വിധം റോഡ് ചെളിക്കുണ്ടായി. കുമ്മിള്‍ പഞ്ചായത്തിലെ മൂന്ന്- കല്ലിന്‍മൂട് സംബ്രമം പള്ളി റോഡാണ്  തകര്‍ന്നത്. വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ റോഡ് കൊല്ലം-തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ്. ആറ് മീറ്റര്‍ വീതിയുള്ള ഈ റോഡിലൂടെ വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ദിനംപ്രതി യാത്ര ചെയ്യുന്നത്. കുമ്മിള്‍, കടയ്ക്കല്‍, കിളിമാനൂര്‍, തൊളിക്കുഴി, അടയമണ്‍ തുടങ്ങിയ സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് റോഡിന്റെ ദുര്‍ഘടമായ അവസ്ഥ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഈ പ്രദേശങ്ങളിലേക്ക് എളുപ്പമാര്‍ഗ്ഗം യാത്ര ചെയ്യുന്നതിന് പ്രദേശവാസികള്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡിന്റെ ഇരുവശത്തും താമസിക്കുന്നവര്‍ തങ്ങളുടെ വാഹനങ്ങള്‍ റോഡിലിറക്കുന്നതിനോ റോഡിലൂടെ നടന്ന് പോകുന്നതിനോ കഴിയാത്ത അവസ്ഥയില്‍ വിഷമിക്കുകയാണ്. റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ കിലോമീറ്ററോളം ചുറ്റി കാല്‍നടയാത്ര ചെയ്യേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികളും പ്രദേശവാസികളും  .വര്‍ഷങ്ങളുടെ പഴക്കമുള്ള റോഡിനെ സഞ്ചാരയോഗ്യമാക്കുന്നതിന് ഓട നിര്‍മാണം നടത്തി ടാറിങ് ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it