Flash News

മൂന്ന് ഐഎസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മൂന്ന് ഐഎസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X


മുംബൈ/ലഖ്‌നോ: ഐഎസ് പ്രവര്‍ത്തകരെന്ന് കരുതുന്ന മൂന്നുപേര്‍ അഞ്ച് സംസ്ഥാനങ്ങളിലെ പോലിസ് സംഘങ്ങളുടെ സംയുക്ത നീക്കത്തില്‍ അറസ്റ്റിലായി. രാജ്യത്ത് അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ പദ്ധതിയിട്ടെന്ന് പോലിസ് പറഞ്ഞു. ആറുപേരെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡ് ഐജി അസീം അരുണ്‍ വെളിപ്പെടുത്തി. മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍, യുപി, ആന്ധ്രപ്രദേശ് ഡല്‍ഹി പോലിസ് സംഘങ്ങളാണ് ഐഎസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. മുഫ്തി ഫൈസാന്‍, തന്‍വീര്‍, നിസാം ഷംഷാദ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലുള്ള ആറുപേരെ വിശദമായി ചോദ്യംചെയ്യുമെന്ന് ഐജി പറഞ്ഞു.
Next Story

RELATED STORIES

Share it