മൂന്ന് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്കു മാറി

ബംഗളൂരു: ഇന്ന് വിശ്വാസവോട്ട് നടക്കാനിരിക്കെ രണ്ട് ജെഡിഎസ് എംഎല്‍എമാരും ഒരു കോണ്‍ഗ്രസ് എംഎല്‍എയും ബിജെപി പക്ഷത്തേക്കു പോയി. തങ്ങളുടെ എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്കു പോയത് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി സ്ഥിരീകരിച്ചു. 118 അംഗങ്ങളുടെ പട്ടികയാണ് കോണ്‍ഗ്രസ്സും ജെഡിഎസും നേരത്തേ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 105 പേരുടെ പിന്തുണയാണ് ബിജെപിക്കുണ്ടായിരുന്നത്. 112 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനു വേണ്ടത്.
അതേസമയം ഇന്ന് ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സ്വാഗതം ചെയ്തു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് തനിക്ക് നൂറുശതമാനം വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ.
Next Story

RELATED STORIES

Share it