Flash News

മൂന്ന് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്കു മാറി

മൂന്ന് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്കു മാറി
X
[caption id="attachment_374321" align="alignnone" width="560"] കുമാരസ്വാമി[/caption]

ബംഗളൂരു: ഇന്ന് വൈകീട്ട് വിശ്വാസവോട്ട് നടക്കാനിരിക്കെ രണ്ട് ജെഡിഎസ് എംഎല്‍എമാരും ഒരു കോണ്‍ഗ്രസ് എംഎല്‍എയും ബിജെപി പക്ഷത്തേക്കു പോയി. തങ്ങളുടെ എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്കു പോയത് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി സ്ഥിരീകരിച്ചു. എന്നാല്‍, കോണ്‍ഗ്രസ് എംഎല്‍എയുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

118 അംഗങ്ങളുടെ പട്ടികയാണ് കോണ്‍ഗ്രസ്സും ജെഡിഎസും നേരത്തേ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 105 പേരുടെ പിന്തുണയാണ് ബിജെപിക്കുണ്ടായിരുന്നത്. 112 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനു വേണ്ടത്. കോണ്‍ഗ്രസിലെ ലിംഗായത്തുകാരായ എംഎല്‍എമാരെ കൂടി തങ്ങളുടെ പക്ഷത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ലിംഗായത്തുകാരനായ ബി എസ് യെദ്യൂരപ്പ ലിംഗായത്ത് മഠങ്ങളെ ഉപയോഗിച്ച് ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it