kozhikode local

മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു



കുന്ദമംഗം: ചാത്തമംഗലം വെള്ളന്നൂരില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ചാത്തമംഗലം ലോക്കല്‍ കമ്മിറ്റി അംഗം ലിജേഷ് കുമാറിനും (28), ലെനിന്‍ കുമാര്‍(37), ചേമ്പില്‍ മൃദുല്‍(27) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ മൃദുലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഏഴോടെയാണ് സംഭവം. ജീപ്പിലെത്തിയ ഏഴംഗ സംഘമാണ് അക്രമം നടത്തിയത്. സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തു. വെള്ളന്നൂരില്‍ വര്‍ദിച്ചു വരുന്ന മദ്യ മയക്കുമരുന്നിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ് ബോര്‍ഡ്— വച്ചിരിക്കുന്നു. ഇത് നശിപ്പിച്ചതുമായ തര്‍ക്കത്തിനിടയിലാണ് മൂന്ന് പേര്‍ക്ക് വെട്ടേറ്റത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it