മൂന്നു വയസ്സുള്ള ഇതര സംസ്ഥാന ബാലിക ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
BY Sumeera SMR5 Jan 2016 5:02 AM GMT
Sumeera SMR5 Jan 2016 5:02 AM GMT
ആലുവ: ഇതര സംസ്ഥാനക്കാരായ നാടോടി സംഘത്തിലെ മൂന്നു വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ആലുവ നെടുമ്പാശ്ശേരി കിഴക്കേ ദേശത്ത് തമ്പടിച്ചിട്ടുള്ള നാടോടി സംഘത്തിലെ അംഗമായ ആന്ധ്ര സ്വദേശി സൈറാണി (3) ആണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.
മുഖത്തും, ദേഹത്തും അടിയേറ്റ പാടുകളോടെ അവശയായ കുട്ടിയെ ഇന്നലെ രാവിലെയാണ് കുട്ടിയുടെ മാതാവും, അയല്‍വാസിയായ ആന്ധ്രക്കാരനും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് ഇവിടെ നിന്നു കുട്ടിയെ ആലുവ കാരോത്തുകുഴി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച കുട്ടിയുടെ മാതാവ് മറ്റൊരാളോടൊപ്പമാണ് താമസിച്ചുവരുന്നത്. ഭിക്ഷാടനം നടത്തിയാണ് ഇവര്‍ ജീവിച്ചു വരുന്നത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ നെടുമ്പാശ്ശേരി പോലിസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മാതാവിനേയും, അയല്‍വാസിയായ ആന്ധ്രക്കാരനേയും ചോദ്യം ചെയ്തു വരുന്നതായി നെടുമ്പാശ്ശേരി സിഐ കെ എ മുരളി അറിയിച്ചു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT