Flash News

മൂന്നു വനിതകള്‍ അടുത്ത മാസം യുദ്ധവിമാനം പറത്തും



ഹിന്‍ഡന്‍: വ്യോമസേനയുടെ ചരിത്രത്തിലാദ്യമായി മൂന്നു വനിതകള്‍ യുദ്ധവിമാനം പറത്താനൊരുങ്ങുന്നു. ഇവര്‍ അടുത്ത മാസം മിഗ്-21 ബൈസണ്‍ വിമാനങ്ങളായിരിക്കും പറത്തുക.ആവണി ചതുര്‍വേദി, ഭാവനാകാന്ത്, മോഹന സിങ് എന്നിവരാണു ചരിത്രം കുറിക്കാനൊരുങ്ങുന്നത്. മൂന്നാഴ്ചയ്ക്കകം ഇവരുടെ പരിശീലനം പൂര്‍ത്തിയാവും. മിഗ്-21 ബൈസണ്‍ വിമാനങ്ങള്‍ക്കു ശേഷം മറ്റ് ജെറ്റ് വിമാനങ്ങളും വനിതാ പൈലറ്റുമാര്‍ക്കു പറത്താന്‍ സാധിക്കുമെന്നും വ്യോമസേനാ മേധാവി ബി എസ് ധനോവ പറഞ്ഞു.
Next Story

RELATED STORIES

Share it