palakkad local

മൂന്നു ലക്ഷത്തിന്റെ ഹൈജംപ് ബെഡ് കൊപ്പം ഹൈസ്‌കൂളിന്

പട്ടാമ്പി:  കൊപ്പം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്   കായികരംഗത്ത് കൈത്താങ്ങുമായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. കൊപ്പം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കായിക രംഗത്ത് മിന്നും പ്രകടനം കാഴ്ചവച്ച് മുന്നോട്ടു കുതിക്കുമ്പോഴും കായികതാരങ്ങള്‍ക്ക് പരിശീലനത്തിന് വേണ്ട ഹൈജപ് ബെഡ് ഇല്ലാത്തത് വലിയ  പ്രയാസം സൃഷ്ടിച്ചിരുന്നു.
ഈ വിഷയം എംഎല്‍എ മുഹമ്മദ് മുഹ്‌സിനെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണ്ട സഹായം നല്‍കാമെന്നുള്ള ഉറപ്പും ലഭിച്ചു. അതിനുവേണ്ടി മൂന്നുലക്ഷം വകയിരുത്തകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കായികതാരങ്ങള്‍ക്കുള്ള ഹൈജമ്പ് ബെഡ് സ്‌കൂളിലെത്തി’ കായികതാരങ്ങള്‍ പരിശീലനത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.  കായിക രംഗത്ത് തല്പരരായ എല്ലാ കുട്ടികള്‍ക്കും ഇവിടെ അധ്യാപക രക്ഷാകര്‍ത്തൃസമിതിയുടെ സഹായത്തോടെ പരിശീലനം നല്കി വരുന്നു. ദേശീയ സംസ്ഥാന മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയ വര്‍ഷമുരളീധരന്‍,ജിഷ്ണു ,മേഘ ,നികിതദാസ്, രജില്‍ കൃഷ്ണ,അന്‍സില്‍ ഹംസ എന്നിവരെല്ലാം ഈ കായികക്കളരിയില്‍ നിന്നും വന്നവരാണ്.
Next Story

RELATED STORIES

Share it