wayanad local

മൂന്നു യുവതികള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍; വില്ലയുടെ ലൈസന്‍സ് റദ്ദാക്കും

വൈത്തിരി: കോളിച്ചാലില്‍ സര്‍വീസ് വില്ല കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിവന്ന ആറംഗ സംഘത്തെ വൈത്തിരി പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തലക്കുത്തൂര്‍ വാങ്കോട്കുനി വീട് മുഹമ്മദ് ഷാഫി (31), വടകര ഇച്ചിന്റെ കീഴില്‍വീട് ഇ കെ വിജിത്ത് (33), വില്ല നടത്തിപ്പുകാരനായ പേരാമ്പ്ര കല്‍പ്പത്തൂര്‍ കരിവെള്ളിക്കുന്ന് രവീന്ദ്രന്‍ (50), മൈസൂരു സ്വദേശിനികളായ രണ്ടു സ്ത്രീകള്‍, ആലപ്പുഴ സ്വദേശിനി എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. വൈത്തിരി സിഐ അബ്ദുല്‍ ഷെരീഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് അനാശാസ്യ പ്രവര്‍ത്തനം പിടികൂടിയത്. ഇന്നലെ വൈകീട്ട് വൈത്തിരി അഡീഷനല്‍ എസ്‌ഐ അഷ്‌റഫിന്റെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. പോലിസ് സ്ഥലത്തെത്തിയപ്പോള്‍ പ്രതികളിലൊരാളായ സ്ത്രീ ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടി. സംഘത്തില്‍ നിന്ന് 7,000 രൂപയും നാലു മൊബൈല്‍ ഫോണുകളും ഒരു കാറും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളെ വൈകീട്ട് കോടതിയില്‍ ഹാജരാക്കി. വൈത്തിരി പോലിസ് സ്‌റ്റേഷന്‍ ജൂനിയര്‍ എസ്‌ഐ റഫീഖ്, എഎസ്‌ഐ ഷാജഹാന്‍, സിപിഒ സുരേഷ്, വനിതാ സിവില്‍ പോലിസ് ഓഫിസര്‍മാരായ സുനിത, സീനത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it