Idukki local

മൂന്നു മാസമായി ശമ്പളമില്ല; പശുമല എംഎംജെ കമ്പനിയിലെ തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരം നടത്തി

വണ്ടിപ്പെരിയാര്‍: മൂന്ന്്്് മാസമായി ശമ്പളമില്ല തോട്ടം തൊഴിലാളികള്‍ കുത്തിയിരപ്പ്്് സമരം നടത്തി. പെരിയാര്‍ പശുമല എംഎംജെ കമ്പനിയിലെ തൊഴിലാളികളാണ് കുത്തിയിരുപ്പ് സമരം നടത്തിയത്. ചൊവ്വാഴ്ച രാവിലെ മുതലാണ് സമരം ആരംഭിച്ചത്.മൂന്ന്്്് ഡിവിഷനുകളിലായി 350 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് മൂന്നു മാസത്തോളമായി ശമ്പളം ലഭിച്ചിട്ടില്ല. കമ്പനി അധികൃതര്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന്്് ആക്ഷേപമുണ്ട്്്. തൊഴിലാളികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ശമ്പളം നല്‍കാന്‍ തയ്യാറായില്ല. മാത്രമല്ല തൊഴിലാളികള്‍ക്ക് ബോണസും മറ്റ്്്് ആനകൂല്യങ്ങളും ലഭിച്ചിട്ടുമില്ല. ഇതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ കുത്തിയിരിപ്പ്്് സമരം തുടങ്ങിയത്്്. സമരം തുടങ്ങിയപ്പോള്‍ ഒരു മാസത്തെ ശമ്പളം നല്‍കാമെന്നും താല്‍കാലികമായി സമരം അവസാനിപ്പിക്കണമെന്നും കമ്പനി അധികൃതര്‍ തൊഴിലാളികളോട്് ആവശ്യപ്പെട്ടു. എന്നാല്‍ തൊഴിലാളികള്‍ ഈ ധാരണ അംഗീകരിച്ചില്ല. കഴിഞ്ഞ ദിവസം തൊഴിലാളി പ്രതിനിധികളുമായി എസ്റ്റേറ്റ് മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ കമ്പനി അംഗീകരിക്കാത്തതിനെ തുടര്‍ന്ന്്് ചര്‍ച്ച പരാജയപ്പെട്ടു. എന്നാല്‍ പുതിയ ഫാക്ടറി പ്രവര്‍ത്തിക്കാന്‍ എന്‍ഒസി ലഭിക്കാതിനാല്‍ എസ്റ്റേറ്റില്‍ സംഭരിക്കുന്ന കൊളുന്ത് പുറത്തെ ഫാക്ടറികളില്‍ കൊടുത്താണ് അരക്കുന്നത്. ഈ കാരണത്താലാണ് ശമ്പളം വൈകുന്നതെന്നാണ് എസ്റ്റേറ്റ് മാനേജ്‌മെന്റ് പറയുന്നത്. കുടിശികയായ ശമ്പളവും ബോണസും മറ്റ് ആനകൂല്യങ്ങളും ഉടന്‍ കൊടുത്ത് തീര്‍ക്കാന്‍ നടപടിയുണ്ടാകണമെന്ന്് സമരത്തിലുള്ള തൊഴിലാളികള്‍ അവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it