മൂന്നു മക്കളെ പുഴയില്‍ എറിഞ്ഞുകൊന്ന് മാതാവ് ജീവനൊടുക്കി

സുള്ള്യ: മൂന്ന് പിഞ്ചുമക്കളെ പുഴയിലെറിഞ്ഞ് കൊന്ന മാതാവ് പുഴയില്‍ ചാടി ജീവനൊടുക്കി. സുള്ള്യ അജ്ജാവരയിലാണ് സംഭവം. അജ്ജാവര സ്വദേശിയും സുള്ള്യയിലെ സ്വകാര്യ സ്‌കൂളിലെ ഇലക്ട്രീഷ്യനുമായ രവിരാജിന്റെ ഭാര്യ കുസുമാവതി(40)യാണ് തന്റെ മൂന്നു മക്കളെയും പുഴയിലെറിഞ്ഞ് ആത്മഹത്യ ചെയ്തത്.
മക്കളായ ലിഖിത (നാല്), രക്ഷിത (മൂന്ന്), സുജന്‍ (രണ്ട്) എന്നിവരാണ് പയസ്വിനി പുഴയില്‍ മുങ്ങിമരിച്ചത്.
സുള്ള്യ റോട്ടറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ലിഖിത. ലിഖിതയെയും രക്ഷിതയെയും ആദ്യം പുഴയിലെറിഞ്ഞ ശേഷം കൈക്കുഞ്ഞായ സുജനെയുമെടുത്ത് കുസുമാവതി പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it