മൂന്നു ബോട്ടുകളുടെ വരവും കാത്ത് കൊച്ചി തീരം

മട്ടാഞ്ചേരി: ഓഖി ദുരന്തത്തിന് മുമ്പ് കൊച്ചിയില്‍ നിന്നു മല്‍സ്യബന്ധനത്തിനു പോയി കാണാതായ മൂന്നു ബോട്ടുകളുടെ വരവും പ്രതീക്ഷിച്ച് ഉറ്റവരും ഉടയവരും. അന്ന, മാത രണ്ട്, സൈമ സൈബ എന്നീ ബോട്ടും 30 തൊഴിലാളികളുമാണു ലോങ് ലൈ ന്‍ ബോട്ട് ആന്റ് ബയിങ് ഏജന്റ്‌സ് അസോസിയേഷന്റെ കണക്കില്‍ എത്താനുള്ളത്. കൊച്ചിയില്‍ നിന്നു തിരച്ചിലിനു പോയവര്‍ കണ്ടെത്തിയ നാലു ബോട്ടുകളില്‍ രണ്ടെണ്ണം ഇന്നലെ കൊച്ചിയില്‍ എത്തി. കിന്‍സാ മോള്‍, സെന്റ് ഫ്രാന്‍സിസ് എന്നീ ബോട്ടുകള്‍ ഇന്ന് എത്തും. കൊച്ചിയില്‍ നിന്നു പോയി ചുഴലിക്കാറ്റിനെ തുടര്‍ന്നു ലക്ഷദ്വീപില്‍ അടുത്ത മര്‍മൈഡ് എന്ന ബോട്ട് 12 തൊഴിലാളികളുമായി ഇന്നലെ കൊച്ചി ഹാര്‍ബറില്‍ എത്തി. ലക്ഷദ്വീപില്‍ അടുത്ത 14 ബോട്ടുകള്‍  മല്‍സ്യബന്ധനത്തിനു പുറപ്പെട്ടതായി വിവരം ലഭിച്ചു. കൊച്ചിയില്‍ നിന്നു തിരച്ചിലിനു പോയ എല്ലാ ബോട്ടുകളും നാളെ എത്തുമെന്നാണു പ്രതീക്ഷ. അതേസമയം അപകടത്തില്‍പ്പെട്ട് മുങ്ങുകയോ, തകരുകയോ ചെയ്തതായി കരുതുന്ന 14 ബോട്ടുകളെ സംബന്ധിച്ചോ, അതിലെ തൊഴിലാളികളെ സംബന്ധിച്ചോ ഇനിയും വിവരം ലഭിച്ചിട്ടില്ല. മല്‍സ്യ മേഖലയില്‍ വരുന്ന സുരക്ഷാക്രമീകരണങ്ങളും അവ നടപ്പാക്കേണ്ട സംവിധാനങ്ങളെക്കുറിച്ചും ശില്‍പ്പശാല സംഘടിപ്പിക്കും. കൊച്ചിന്‍ ലോങ് ലൈന്‍ ബോട്ട് ആന്റ് ഗില്‍നെറ്റ് ബയിങ് ഏജന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 10ന് കോക്കേഴ്‌സ് തിയേറ്ററിന് സമീപമുള്ള ഗ്രാന്റ് കാനിയോണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്‍പ്പശാല മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് നടക്കുന്ന സെഷന്‍ കെ വി തോമസ് എം പി ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it