Sports

മൂന്നു ഫോര്‍മാറ്റുകളിലും കോഹ്‌ലിയെ ഇന്ത്യന്‍ ക്യാപ്റ്റനാക്കണം: ശാസ്ത്രി

ന്യൂഡല്‍ഹി: ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും യുവ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ ഇന്ത്യന്‍ ക്യാപ്റ്റനാക്കണമെന്ന് മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി ആവശ്യപ്പെട്ടു. മഹേന്ദ്രസിങ് ധോണിയില്‍ നിന്നു ടീമിന്റെ നായകസ്ഥാനം കോഹ്‌ലിയെ ഏല്‍പ്പിക്കാനുള്ള ഏറ്റവും ഉചിതമായ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്‌ലിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.
''അധികം വൈകാതെ തന്നെ കോഹ്‌ലി ടീമിന്റെ അമരക്കാരനാവണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. അടുത്ത മൂന്നു വര്‍ഷം ഇന്ത്യ നിലവിലെ അതേ രീതിയില്‍തന്നെ പോയതുകൊണ്ടു കാര്യമില്ല. നാലാമത്തെ വര്‍ഷം വീണ്ടും ലോകകപ്പെത്തുകയാണ്. അതിനുമുമ്പ് പ്രധാന ടൂര്‍ണമെന്റുകളൊന്നും തന്നെയില്ല. അതുകൊണ്ടു തന്നെ ഇപ്പോള്‍ തന്നെ കോഹ്‌ലിയെ ക്യാപ്റ്റനാക്കിയാല്‍ അതു ലോകകപ്പില്‍ ടീമിനു ഗു ണം ചെയ്യും''- ശാസ്ത്രി ചൂണ്ടിക്കാട്ടി.
മികച്ച റെക്കോഡുള്ള ധോണിയെ മാറ്റുകയെന്നത് സെലക്റ്റര്‍മാരെ വിഷമിപ്പിക്കുന്ന തീരുമാനമാണെന്ന് മുന്‍ ഇന്ത്യന്‍ ഓ ള്‍റൗണ്ടര്‍ കൂടിയായ ശാസ്ത്രി സമ്മതിച്ചു.
എന്നാല്‍ താന്‍ ടീമിന്റെ മുഖ്യ സെലക്റ്ററായിരുന്നെങ്കില്‍ കോഹ്‌ലിയെ മൂന്നു ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റനാക്കുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
''ഇന്ത്യന്‍ ക്രിക്കറ്റ് വളരണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. അതിനു ചില കടുത്ത തീരുമാനങ്ങളും എടുക്കേണ്ടതു ണ്ട്. ജീവിതത്തിലും ഇതുപോലെ ചില കടുപ്പമേറിയ തീരുമാനങ്ങള്‍ നമുക്ക് എടുക്കേണ്ടിവരും. ധോണി തന്നെയാണ് മികച്ച ക്യാപ്റ്റനെന്ന് ഇപ്പോഴും നിങ്ങള്‍ക്കു തോന്നുകയാണെങ്കി ല്‍ അദ്ദേഹത്തെ തന്നെ നിലനിര്‍ത്തിക്കോളൂ. എന്നാല്‍ ധോണിയുടെ പിന്‍ഗാമി തയ്യാറായി നി ല്‍ക്കുമ്പോള്‍ എന്തിനാണ് തീരുമാനം വൈകിക്കുന്നത്. അധികം വൈകാതെ തന്നെ ടീമിനു പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടിവരും. അപ്പോള്‍ അതു വൈകിക്കുന്നതില്‍ എന്താണ് കാര്യം''- ശാസ്ത്രി ചോദിച്ചു.
ധോണി ഒരു കളിക്കാരനെന്ന നിലയില്‍ ക്രിക്കറ്റ് ആസ്വദിക്കാനുള്ള സമയമാണിതെന്നും ടീമിന് ഇനിയും വിലയേറിയ സംഭാവന നല്‍കാന്‍ അദ്ദേഹത്തിനാവുമെന്നും ശാസ്ര്തി പറഞ്ഞു.
Next Story

RELATED STORIES

Share it